ന്യൂസിലാന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 15 പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 47.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടിയാണ് വിന്‍ഡീസ് വിജയം നേടിയത്. എന്നിരുന്നാലും 3-2ന് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും മത്സരം വിജയിച്ചാണ് കിവി പക്ഷികള്‍ പരമ്പര റാഞ്ചിയത്.
മത്സരത്തില്‍ വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഷിംറോണ്‍ ഹെറ്റ്‌മെയറും ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡുമാണ്. ഹെറ്റി 64 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 69 റണ്‍സാണ് നേടിയത്. റൂഥര്‍ഫോര്‍ഡ് 58 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 61 റണ്‍സും നേടി. ഓപ്പണര്‍ അക്കീം അഗസ്റ്റ് 24 പന്തില്‍ 34 റണ്‍സിനാണ് മടങ്ങിയത്.
മത്സരത്തില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ് 52 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് പുറത്തായത്. ജെയ്ഡന്‍ ലിനോക്‌സിന്റെ പന്തിലാണ് ക്യാപ്റ്റന്‍ കൂടാരം കയറിയത്. എന്നിരുന്നാലും ഒരു മിന്നും മൈല്‍സ്റ്റോണ്‍ സ്വന്തമാക്കിയിരിക്കുകയാണ് ഷായ് ഹോപ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലവില്‍ 2000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് ഷായ് ഹോപ്. നേരത്തെ ബ്രയാന്‍ ലാറ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവര്‍ ഈ നേട്ടത്തില്‍ എത്തിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീമിന്റെ നായകനായ ശേഷം ഷായ് ഹോപ് ടീമിനെ സ്ഥിരതയോടെയാണ് നയിക്കുന്നത്. ഇതുവരെ 20 ഏകദിനങ്ങളില്‍ ടീമിനെ നയിച്ച ഹോപ് 10 മത്സരങ്ങളില്‍ വിജയം നേടുകയും 9 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു മത്സരം ഫലം കാണാതെയാണ് അവസാനിച്ചത്. ഇതോടെ ഏകദിന നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയശതമാനം 50 ശതമാനമാണ്. ഹോപ്പിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയുംതിരായ ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം കിവീസിന് വേണ്ടി ജേക്കബ് ഡഫിയും ജെയ്ഡന്‍ ലെനോക്‌സും മൂന്ന് വിക്കറ്റുകള്‍ വീതം നേടി മികച്ച പ്രകടനം നടത്തി. നഥാന്‍ സ്മിത്തും മൈക്കല്‍ ബ്രേസ്‌വെല്ലും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് ഉയര്‍ന്ന സ്‌കോര്‍ നേടിയത് ടോം ലാഥമാണ്. 71 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. നിക് കെല്ലി 80 പന്കില്‍ 64റണ്‍സും ഓപ്പണര്‍ വില്‍ ലങ് 56 റണ്‍സും നേടി തിളങ്ങി. അതേസമയം വിന്‍ഡീസിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് വിറ്റല്‍ ഒറാള്‍ഡോ ലാവെസും അല്‍സാരി ജോസഫുമാണ്. ഇരുവരും രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. മാത്യ ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്, ഗുടകേഷ് മോട്ടി എന്നിവര്‍ എന്നിവര്‍ ഓരോ വിേെക്കാറ്റും നേടി മികവ് പുലര്‍ത്തി.
Content Highlight: Shai Hope Complete 2000 Runs As Captain In ODI For West Indies