| Monday, 15th August 2016, 8:37 pm

ഷാരൂഖും അനുഷ്‌കയും വീണ്ടുമൊന്നിക്കുന്നു ഇംതിയാസ് അലിയോടൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രബ്‌നേ ബനാദി ജോഡി, ജബ് തക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും വീണ്ടുമൊന്നിക്കുന്നു.

“ഹൈവേ” എന്ന ചിത്രത്തിന്റെ  സംവിധായകന്‍ ഇംതിയാസ് അലിയൊരുക്കുന്ന റിങ് എന്ന പുതിയ ചിത്രത്തിലാണ് വീണ്ടും ഈ ഭാഗ്യ ജോഡികള്‍ ഒന്നിക്കുന്നത്. കിങ് ഖാന്റെ അവസാനമിറങ്ങിയ രണ്ട് പടങ്ങള്‍ക്കും തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

രോഹിത്ത് ഷെട്ടിയുടെ “ദില്‍വാലെ”, മനീഷ് ശര്‍മ്മയുടെ “ഫാന്‍” എന്നീ ചിത്രങ്ങളാണ് ഷാരൂഖ് ആകാധകരെ വേണ്ടവിധം തൃപ്തിപ്പെടുത്താതെ പോയത്. പക്ഷെ ഇംതിയാസ് അലിക്ക് കീഴില്‍ ഷാരൂഖും അനുഷ്‌കയും ഒരു സൂപ്പര്‍ഹിറ്റുകൂടി സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

“ഇംതിയാസിന്റെ പ്രണയത്തിന്റെ ഭാഷ വ്യത്യസ്തമാണ്. സന്തോഷകരമായ ഒരു പ്രണയകഥയാണ് എനിക്ക് വേണ്ടതെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. പക്ഷേ എന്റെ പ്രായം പരിഗണിച്ചുള്ള ഒരു സിനിമയാണ് അദ്ദേഹം ഒരുക്കുന്നത്. ഇത് ആളുകള്‍ക്ക് ഇഷ്ടമാകുമെന്നാണ് എന്റെ വിചാരം” ഷാരൂഖ് പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ആരംഭിക്കുക. “ദി റിങ് ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പ്രണയകഥയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഷാരൂഖും അനുഷ്‌കയും അടുത്ത മാസം ബുഡാപെസ്റ്റിലേക്ക് തിരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more