| Tuesday, 16th April 2013, 11:13 am

ഏഷ്യന്‍ റസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സുശീല്‍ കുമാറും യോഗേശ്വറും ഇല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തും സീനിയര്‍ ഏഷ്യന്‍ റസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇടയില്ല. പരിക്കിന്റെ പിടിയിലായ ഇരുവര്‍ക്കും വേണ്ടത്ര ഫിറ്റ്‌നെസ് ഇല്ലാത്തത് കാരണമാണ് മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടിവന്നത്. []

ഏപ്രില്‍ 18 മുതല്‍ ദല്‍ഹിയില്‍ ആരംഭിക്കുന്ന മത്സരത്തില്‍ ഇരുവര്‍ക്കും പകരം അമിത് ദന്‍കാറും ഭജ്‌റംഗും പങ്കെടുക്കും.

സുശീലും യോഗേശ്വറും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മാസം നടന്ന ട്രയലില്‍ തങ്ങള്‍ ഫിറ്റാണെന്ന് ഇരുവരും പറഞ്ഞിരുന്നെന്നും അവര്‍ പൂര്‍ണ ഫിറ്റാണെന്ന് പറയാന്‍ സാധിക്കില്ല.

അതുകൊണ്ട് തന്നെ മത്സരത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാനും കഴിയില്ല. അധികം വൈകാതെ മറ്റു മത്സരങ്ങളില്‍ പങ്കെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്- റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ സിങ് പറഞ്ഞു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 19 രാജ്യങ്ങളില്‍ നിന്നായി 225 താരങ്ങളാണ് പങ്കെടുക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more