സിനിമാ പ്രേമികളും ഷാരൂഖ് ഖാൻ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ഹിന്ദി ചിത്രമാണ് ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ്. ആക്ഷൻ- ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം 2026 ഡിസംബർ 24-24-ന് ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത താരത്തിന്റെ മകൾ സുഹാന ഖാനും ഈ സിനിമയിൽ അഭിനയിക്കുന്നു എന്നതാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലായും സിനിമാ റിലീസ് ചെയ്യുന്നുണ്ട്.
ഏകദേശം 350- 400 കോടി ചെലവിട്ട് നിർമ്മിക്കുന്ന ചിത്രം ഷാരൂഖ് ഖാന്റെയും സിനിമാ കരിയറിലെ ഏറ്റവും അധികം ചെലവേറിയ സിനിമകളിലൊന്നാണ്. ഒരു ഗുരു- ശിഷ്യ അതിജീവനത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ഷാരുഖ് ഖാൻ. Photo.Screen Grab/Facebook.com
ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് കിംഗ്. ഇന്ത്യക്ക് പുറത്തുള്ള തിയേറ്റർ വിതരണാവകാശം മാത്രം 175 കോടി രൂപയ്ക്കാണ് വിറ്റു പോയത്. ഒരു ഇന്ത്യൻ സിനിമക്ക് കിട്ടാവുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇപ്പോൾ കിംഗ് സ്വന്തമാക്കിയിരിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ പുഷ്പ 2 ന്റെ റെക്കോഡാണ് കിംഗ് മറികടന്നിരിക്കുന്നത്.
ഇതിനുമുമ്പ് ബോളിവുഡിൽ നിന്നും ഒരു സിനിമയും ഈ നേട്ടം കൈ വരിച്ചിട്ടില്ല. സിനിമയുടെ ടീസറോ ട്രെയിലറോ പുറത്ത് വരാതെയാണ് ചിത്രം ഈ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. അതായത് റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് ലാഭം നേടാൻ സാധിച്ചു. ഇനി സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും 175 കോടി സുരക്ഷിതമായി തന്നെ ലഭിക്കും. ഇന്ത്യൻ സിനിമ വ്യവസായത്തിന് തന്നെ ഇതൊരു മികച്ച ചരിത്ര നേട്ടമാണ്.
Content Highlight: Shah Rukh Khan’s ‘King’ surpasses ‘Pushpa 2’; theatrical distribution rights outside India alone sold for 175 crore.