| Wednesday, 1st November 2023, 10:55 pm

കിങ് ഖാന്റെ അമ്പത്തെട്ടാം പിറന്നാള്‍; ഡങ്കിയുടെ ടീസര്‍ റീലിസാകും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ ഡങ്കിയുടെ ടീസറിനായാണ് ബോളിവുഡ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഷാരൂഖിന്റെ അമ്പത്തെട്ടാമത്തെ ജന്മദിനമായ നവംബര്‍ 2ന് ഡങ്കിയുടെ ടീസര്‍ പുറത്തുവരുമെന്ന അഭ്യൂഹങ്ങളാണ് വരുന്നത്.

ഷാരൂഖ് ഖാന്റെ ജന്മദിനം പ്രമാണിച്ച് നവംബര്‍ 2ന് രാവിലെ 11 മണിക്ക് ഡങ്കിയുടെ ടീസര്‍ പുറത്തുവരുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്.

ചിത്രത്തിലെ ഷാരൂഖിന്റെ ലുക്ക് എന്തായിരിക്കും, ഷാരൂഖിനെയും തപ്സി പന്നുവിനെയും കൂടാതെ ഡങ്കിയില്‍ മറ്റാരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ ടീസര്‍ പുറത്തു വരുന്നതോടെ വ്യക്തമാകും. ധര്‍മേന്ദ്ര, സതീഷ് ഷാ, ദിയാ മിര്‍സ, ബൊമ്മന്‍ ഇറാനി, പരീക്ഷിത് സാഹ്നി, കാജോള്‍, വിക്കി കൗശല്‍ എന്നിവരും ഡങ്കിയില്‍ ഉണ്ടാവും.

ഷാരൂഖ് ഖാന്റെ ഈ വര്‍ഷത്തെ അവസാന ചിത്രമായ ഡങ്കി ക്രിസ്മസിന് ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തപ്സി പന്നുവാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായിക. ഇതിനിടയില്‍ ഡങ്കിയുടെ റിലീസ് ദിനത്തില്‍ തന്നെ പ്രശാന്ത് നീല്‍-പ്രഭാസ് ചിത്രം സലാറും റിലീസ് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ ക്ലാഷ് റിലീസ് തന്നെയാവും.

Content Highlight: Shah Rukh Khan’s Dunki Teaser On His Birthday

Latest Stories

We use cookies to give you the best possible experience. Learn more