ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്‌റി എപ്‌സ്റ്റിനുമായി ബന്ധപെട്ട എപ്‌സ്റ്റീൻ ഫയൽസിൽ ഇന്ത്യൻ സിനിമാ താരങ്ങളായ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഉൾപെട്ടുവെന്ന വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ മുഴുവനും. എന്നാൽ യാഥാർഥ്യങ്ങളാകട്ടെ സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും തികച്ചും വ്യത്യസ്തവും.
കഴിഞ്ഞ ദിവസമാണ് എപ്‌സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട പുതിയ രേഖകൾ അമേരിക്കൻ ഡിപ്പാർട്ടമെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ടത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരാണ് ഇത്തവണ കുരുക്കിലായത്.
എന്നാൽ ഇപ്പോഴത്തെ ചർച്ചകളെല്ലാം സിനിമാതാരങ്ങളായ ഷാരൂഖ് ഖാനെയും അമിതാഭ് ബച്ചനേയും കേന്ദ്രികരിച്ചാണ്.
പക്ഷെ താരങ്ങൾക്കെതിരായ രേഖകൾ എപ്‌സ്റ്റീന്റെ കോടതിരേഖകളുടെ ഭാഗമല്ലെന്നും 2016 ഓഗസ്റ്റ് 11 ന് പതിവ് സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമായി അയച്ച പരസ്യ ഇമെയിലാണെന്നുമാണ് (ക്വോറ ഡൈജസ്റ്റ് ഇമെയിൽ) അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
ഷാരൂഖ് ഖാനെക്കുറിച്ചുള്ള ഇമെയിലിൽ ഫിറ്റ്നസിനെപ്പറ്റിയാണ് പരാമർശിക്കുന്നത്.
2009 ൽ അയച്ച ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വിൽ അംബാസഡർമാരുടെ പട്ടികയിലാണ് അമിതാഭ് ബച്ചന്റെ പേരുള്ളത്. യൂണിസെഫിന്റെ മറ്റ് അംബാസഡർമാരുടെ പേരിന്റെകൂടെയാണ് അദ്ദേഹത്തിന്റെയും പേരുള്ളത്.
താരങ്ങളുമായി ബന്ധപ്പെട്ട ഇമെയിലിൽ കുറ്റകരമായ ഒന്നും ഇല്ലെന്നും അനൗദ്യോഗികവും എപ്‌സ്റ്റീനിന്റെ കുറ്റകൃത്യങ്ങളുമായി ബന്ധമില്ലാത്തതുമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിതീകരിച്ചു.
Content Highlight: Shah Rukh Khan and Amitabh Bachchan Named in the Epstein Files?