നിലമ്പൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടലാണ് ഇനി കോണ്‍ഗ്രസിലെ അടുത്ത പണിയെന്ന് പി.വി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ വലിച്ച് താഴെയിടാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും അതിന് വേണ്ടിയാണ് കളവ് പറയുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.
അന്‍വര്‍ വിളിച്ച് വരുത്തിയതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്ന് വേറൊരുത്തന്‍ പറഞ്ഞ് കേട്ടുവെന്നും താന്‍ വിളിച്ച് വരുത്തിയതോ ഒളിച്ച് വന്നതോ അല്ല രാഹുലെന്നും തങ്ങളുടെ സൗഹൃദത്തിന്റെ പുറത്ത് വിളിക്കുകയും അങ്ങനെ തന്നെ സന്ദര്‍ശിക്കുകയുമാണ് ചെയ്തതെന്നും പി.വി അന്‍വര്‍ പറഞ്ഞു.
പച്ച വെളിച്ചത്തിലാണ് രാഹുല്‍ വന്നതെന്നും രാഹുലിന്റെ ക്രഡിബിലിറ്റി കൂടി നശിപ്പിക്കണമെന്ന് ഷാഫി പറമ്പിലിനുണ്ടെന്നും അതിനായാണ് രാഹുലിനെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പാര്‍ലമെന്റില്‍ ഷാഫി പറഞ്ഞ് കൊണ്ടിരിക്കുന്ന നിലപാടുകള്‍ ആളുകള്‍ കാണുന്നുണ്ടെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ജനങ്ങളുടെ മുമ്പില്‍ വസ്തുതയുള്ള തെളിവുകള്‍ താന്‍ നിരത്തുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
വി.ഡി സതീശനെതിരെയും പി.വി അന്‍വര്‍ സംസാരിച്ചു. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം യു.ഡി.എഫിന് അര്‍ത്ഥമില്ലെന്നും അദ്ദേഹമുള്ളിടത്തോളം താന്‍ അങ്ങോട്ടേക്കില്ലെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം പുതിയ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ചാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ പി.വി അന്‍വര്‍ ഇറങ്ങിയിരിക്കുന്നത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് ടി.എം.സി അടങ്ങിയ മുന്നണിയുടെ പേര്.
Content Highlight: Shafi should sack Rahul, that’s why he is making baseless allegations; PV Anwar