പാകിസ്ഥാന് ട്രൈനേഷന്‍ സീരിസില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ത്രില്ലിങ് വിജയം സ്വന്തമാക്കിയിരുന്നു. ഒറ്റ വിക്കറ്റ് മാത്രം ശേഷിക്കെ വിജയിക്കാന്‍ 88 റണ്‍സ് ആവശ്യമുള്ളപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഷദാബ് ഖാന്റെ കരുത്തിലാണ് പാകിസ്ഥാന് വിജയം നേടിയത്.
എട്ടാം നമ്പറില്‍ ക്രീസിലെത്തി 96 പന്തില്‍ നിന്നും 13 ഫോറും അഞ്ച് സിക്സറും അടക്കം പുറത്താകാതെ 113 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഹാരിസ് റൗഫിനെ ഒരറ്റത്ത് നിര്‍ത്തി കൂടുതല്‍ പന്തുകള്‍ നേരിട്ട ഷദാബ് ഖാന്, ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്നും വിജയം പിടിച്ചുവാങ്ങി പാകിസ്ഥാന് സമ്മാനിക്കുകയായിരുന്നു.
ഇതോടെ ഏകദിന ചരിത്രത്തില്‍ എട്ടാം നമ്പറില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന സ്കോറിന്റെ നേട്ടവും ഷദാബിന്റെ പേരില്‍ കുറിക്കപ്പെട്ടു.
ഇതിന് പുറമെ ഏകദിനത്തില്‍ ഓരോ പൊസിഷനിലും ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റിലേക്കും താരം കാലെടുത്തുവെച്ചു.
1. മാര്ട്ടിന് ഗപ്ടില്‍ (ന്യൂസിലാന്‍ഡ്) – 237* vs വെസ്റ്റ് ഇന്‍ഡീസ് – 2015
2. രോഹിത് ശര്‍മ (ഇന്ത്യ) – 264 vs ശ്രീലങ്ക – 2014
3. ചാള്‍സ് കോവെന്‍ട്രി (സിംബാബ് വേ) – 194* vs ബംഗ്ലാദേശ് – 2009
4. ഹാരി ബ്രൂക് (ഇംഗ്ലണ്ട്) – 202 vs ശ്രീലങ്ക (2026)
5. ഹെന്റിക് ക്ലാസന് (സൗത്ത് ആഫ്രിക്ക) – 174 vs ഓസ്ട്രേലിയ – 2023
6. ഗ്ലെന്‍ മാക്സ്വെല് (ഓസ്ട്രേലിയ) – 201* vs അഫ്ഗാനിസ്ഥാന് – 2023
7. ലൂക് റോഞ്ചി (ന്യൂസിലാന്‍ഡ്) – 170* vs ശ്രീലങ്ക – 2015
8. ഷദാബ് ഖാന് (പാകിസ്ഥാന്) – 119* vs ഇംഗ്ലണ്ട് – 2026*
9. ആന്ദ്രേ റസല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 92* vs ഇന്ത്യ – 2011
10. രവി രാംപോള്‍ (വെസ്റ്റ് ഇന്‍ഡീസ്) – 86* vs ഇന്ത്യ – 2011
11. മുഹമ്മദ് ആമിര്‍ (പാകിസ്ഥാന്) – 58 vs ഇംഗ്ലണ്ട് – 2016
അതേസമയം, ട്രൈസീരീസില് ശ്രീലങ്കയ്ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.
Content Highlight: Shadab Khan becomes the player with the highest score at number eight in ODIs.