നടന്‍ ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ശബരീഷ് വര്‍മ. അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയ അദ്ദേഹം ചിത്രത്തിലെ ജഗദീ ശ്രീകുമാര്‍ എഴുതിയ വൈറല്‍ ഗാനം ‘പിസ്ത സുമാക്കിറായ’ എന്ന പാട്ട് പാടുകയും ചെയ്തു.
അല്‍ഫോണ്‍സിന്റെ തന്നെ പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ ശബരീഷ് ശ്രദ്ധേയനായി. പിന്നീട് അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചു. ദേവദത്ത് ഷാജി സംവിധാനം ചെയ്ത ധീരന്‍ എന്ന ചിത്രത്തിലും ശബരീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ഫോണ്‍സും നിവിനും മറ്റ് സുഹൃത്തുക്കളുമെല്ലാം ചേര്‍ന്നുള്ള സിനിമ ഉടനേ ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ശബരീഷ് വര്‍മ.
‘നിവിനെ നായകനാക്കി അല്‍ഫോണ്‍സ് ഒരുക്കുന്ന സിനിമ പ്ലാനിലുണ്ട്. പക്ഷേ, എല്ലാവരും തിരക്കിലാണ്. അല്‍ഫോണ്‍സ് അഭിനയിക്കാനും തുടങ്ങിയല്ലോ. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അധികം വൈകാതെ നടക്കും. ഷറഫ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവി’ല്‍ ഞാന്‍ ഒരു പാട്ടെഴുതിയിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമകള്‍ ചെയ്യാന്‍ വലിയ ഇഷ്ടമാണ്. അങ്ങനെയാണ് കൂടുതലും ചെയ്തിട്ടുള്ളതും.
അല്‍ത്താഫ്, ജൂഡ് ആന്റണി ജോസഫ്, ഷിനോസ്, സജാസ് മിക്കവരും തന്റെ സുഹൃത്തുക്കളാണെന്നും ചെറുപ്പം തൊട്ട് കൂടെ പഠിച്ചവരും നാട്ടുകാരും പാടത്ത് ക്രിക്കറ്റ് കളിച്ചവരുമൊക്കെയാണെന്നും അദ്ദേഹം പറയുന്നു. അങ്ങനെയൊക്കെ കൂട്ടുകൂടിയവരാണ് തങ്ങളെന്നും സിനിമയായിരുന്നു തങ്ങളുടെ പൊതുവിഷയമെന്നും ശബരീഷ് പറഞ്ഞു.
‘സിനിമ സ്വപ്നം കണ്ടവരെല്ലാവരും സിനിമയിലെത്തി എന്നതാണ് സന്തോഷം. ആരെങ്കിലും വിട്ടുപോയിരുന്നെങ്കില്‍ സങ്കടമായേനെ. അല്‍ഫോണ്‍സിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നേരം സിനിമ ചെയ്യുമ്പോള്‍ എല്ലാവരും കൂടെയുണ്ടാവണമെന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഉള്ള എല്ലാ സുഹൃത്തുക്കളെയും അല്‍ഫോണ്‍സ് കൂടെക്കൂട്ടി. പല നിര്‍മാതാക്കളെയും അവന്‍ വേണ്ടന്നുവെച്ചിട്ടുണ്ട്. കാരണം, അവരൊക്കെ ഞങ്ങളെ മാറ്റണമെന്ന് പറഞ്ഞവരായിരുന്നു. ഒരുപണിയുമറിയാതെ തുടങ്ങിയതാണ്. ഇപ്പോള്‍ സിനിമയുടെ മുന്നിലും പിന്നിലുമായി എല്ലാവരും തുടരുന്നു,’ ശബരീഷ് പറഞ്ഞു.
Content Highlight: Shabareesh varma talks about nivin pauly and Alphonse Puthren