| Wednesday, 6th August 2025, 11:48 am

അവരൊക്കെ എഴുതിയ കഥകളും കഥാപാത്രങ്ങളും എന്നും ഓര്‍ത്തിരിക്കുന്നവയാണ്:ശബരീഷ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയ നടനാണ് ശബരീഷ് വര്‍മ. അദ്ദേഹം ഒരു ഗാനരചയിതാവ് കൂടിയാണ്. അല്‍ഫോണ്‍സിന്റെ തന്നെ പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ ശബരീഷ് മലയാളികള്‍ക്ക് സുപരിചിതനായി. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ധീരന്‍ എന്ന ചിത്രത്തിലും ശബരീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

പഴയസിനിമകളിലെ സീനുകളും സംഭാഷണങ്ങളും പാട്ടുകളുമൊക്കെ ശബരീഷിന്റെ സംസാരത്തില്‍ ഇടയ്ക്കിടെ കയറിവരാറുണ്ട്. സിനിമാനടനാകാന്‍ പ്രേരിപ്പിച്ചത് ആ സിനിമകളാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ശബരീഷ് വര്‍മ.

‘പഴയ സിനിമകള്‍ പ്രത്യേകിച്ച് എണ്‍പതുകളി ലെയും തൊണ്ണൂറുകളിലെയും സിനിമകളും പാട്ടുകളുമൊക്കെ മനഃപാഠമാണ്. പ്രേമത്തില്‍ ‘ശംഭു, ഒരു പാട്ട് പാടിയെ’ എന്ന് പറയുന്നതുപോലെ ആയിരുന്നു ജീവിതത്തിലും. ആര് പാടാന്‍ പറഞ്ഞാലും പാട്ട് റെഡി. എല്ലാവരെയും എന്റര്‍ടെയിന്‍ ചെയ്യാനിഷ്ടമാണ്. എല്ലാ ഭാഷയിലെയും പാട്ടുകള്‍ കേള്‍ക്കും. ഓര്‍ത്തിരിക്കും. പണ്ടത്തെ സിനിമകളിലെ തമാശസീനുകള്‍ ഓര്‍ത്തെടുത്ത് പറഞ്ഞ് ചിരിക്കാന്‍ രസമാണ്. അങ്ങനെയുള്ള സിനിമകള്‍ കുറവാണിപ്പോള്‍,’ശബരീഷ് വര്‍മ പറയുന്നു.

സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍. അവരൊക്കെ എഴുതിയ കഥകളും കഥാപാത്രങ്ങളുമൊക്കെ എന്നും ഓര്‍ത്തിരിക്കുന്നവയാണെന്നും നല്ല എഴുത്തിന്റെയും നല്ല അഭിനേതാക്കളുടെയും കാലഘട്ടമായി രുന്നു അതെന്നും ശബരീഷ് പറയുന്നു.

‘അന്ന് വേറെ വിനോദപരിപാടികളും ഉണ്ടായിരുന്നില്ലല്ലോ. ടിവിയില്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും ചന്ദ്രകാന്ത, രാമായണം സീരിയലുകളുമൊക്കെ കണ്ടിരുന്ന കാലം. ലാലേട്ടന്റെയും മമ്മൂക്കയുടെയും കമല്‍ഹാസന്റെയുമൊക്കെ അഭിനയം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ പലരും. അവ രുടെയൊക്കെ അഭിനയം കണ്ടിട്ട് അതുപോലെ എനിക്കും ആളുകളെ സ്വാധീനിക്കാന്‍ പറ്റുമോ, ചിരിപ്പിക്കാന്‍ പറ്റുമോ എന്ന് കുറെ ചിന്തിച്ചിട്ടുണ്ട്,’ശബരീഷ് വര്‍മ പറഞ്ഞു.

Content highlight: Shabareesh Varma  responding to the question of whether those films inspired him to become an actor

We use cookies to give you the best possible experience. Learn more