| Friday, 26th June 2020, 6:08 pm

മരണമാസ് ലുക്കില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍; SG250 മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആരാധകരെ ത്രസിപ്പിച്ച് സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ 61ാം ജന്മദിനത്തിന്റെ ഭാഗമായി ടഏ 250 എന്ന് പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററാണ് പുറത്തുവന്നത്.

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി മാസ് ആക്ഷന്‍ റോളിലാണ് എത്തുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചനായിട്ടാണ് 250ാം ചിത്രത്തില്‍ സുരേഷ് ഗോപിയെത്തുന്നത്.

‘വിശ്വാസികളെ പാതിരാപെരുന്നാളിന്റെ നല്ല നടത്തിപ്പിനായി എസ്.ഐ ഡൊമിനിക് പോളിനൊപ്പമെത്തിയ മറ്റ് പൊലീസുകാരുടെ ശ്രദ്ധയ്ക്ക്. കുരിശുപള്ളി കവലയിലേക്ക് വന്നാല്‍ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.’; എന്ന ഡയലോഗോടെയാണ് മോഷന്‍ പോസ്റ്ററെത്തിയിരിക്കുന്നത്.

നവാഗതനായ മാത്യുസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. ഹര്‍ഷ്‌വര്‍ദ്ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more