| Saturday, 4th October 2025, 9:18 am

42 കോളേജുകളില്‍ എതിരില്ലാത്ത വിജയം; കേരളയില്‍ എസ്.എഫ്.ഐക്ക് വിജയത്തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ മുന്നേറ്റം. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിവിധ ജില്ലകളിലായി 42 കോളേജുകളില്‍ എതിരില്ലാതെ എസ്.എഫ്.ഐ വിജയം സ്വന്തമാക്കി. സര്‍വകലാശാലയ്ക്ക് കീഴിലെ ആകെ 79 കോളേജുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ച 37 കോളേജുകളില്‍ 19 കോളേജുകളിലും എസ്.എഫ്.ഐ വിജയം സ്വന്തമാക്കി.

ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, ഗവണ്‍മെന്റ് സംസ്‌കൃത കോളേജ്, കിറ്റ്‌സ് കോളേജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, കാര്യവട്ടം ഗവണ്‍മെന്റ് കോളേജ്, ചെമ്പഴന്തി എസ്.എന്‍ കോളേജ്, എം.എം.എസ്, മദര്‍ തെരേസ കോളേജ്, ശ്രീ സരസ്വതി തിരുനാള്‍ സംഗീത കോളേജ്, ആര്‍.പി.എം, ശ്രീ ശങ്കരാ വിദ്യാപീഠം, മുളയറ കോളേജ്, കുളത്തൂര്‍ കോളേജില്‍, ധനുവച്ചപുരം ഐ.എച്ച്.ആര്‍.ഡി, തൈക്കാട് ബി.എഡ് കോളേജ്, എസ്.എന്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ചെമ്പഴന്തി, വൈറ്റ് മെമ്മോറിയല്‍ കോളേജ്, വിഗ്യാന്‍ കോളേജ്, എന്നിവിടങ്ങളില്‍ എസ്.എഫ്.ഐക്ക് വിജയം കണ്ടെത്താന്‍ സാധിച്ചു.

കൊല്ലം ജില്ലയിലെ 19 കോളേജുകളില്‍ 10 കോളേജുകളിലും എസ്.എഫ്.ഐ ഇതിനോടകം എതിരില്ലാതെ വിജയിച്ചു.

എസ്.എന്‍ കോളേജ്, കൊല്ലം എസ്.എന്‍ വനിതാ കോളജ്, കൊല്ലം എസ്.എന്‍ കോളേജ്, ചാത്തന്നൂര്‍ ബി.ജെ.എം. ഗവ. കോളേജ് ചവറ എന്‍.എസ്.എസ് കോളേജ്, നിലമേല്‍ ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കൊല്ലം എം.എം.എന്‍.എസ്.എസ് കോളേജ്, കൊട്ടിയം എന്‍.എസ്.എസ് ലോ കോളജ്, സെന്റ് ജോണ്‍സ് കോളേജ്, അഞ്ചല്‍ അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പത്തനാപുരം എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ആലപ്പുഴ ജില്ലയില്‍ തെരഞ്ഞെടുപ്പ് നോമിനേഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ജില്ലയിലെ 19 കോളേജുകളില്‍ പതിനാറിലും എസ്.എഫ്.ഐക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കെ.എസ്.യു യൂണിയന്‍ ഭരിച്ചിരുന്ന അമ്പലപ്പുഴ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, ഐ.എച്ച്.ആര്‍.ഡി മാവേലിക്കര കോളേജ് എന്നിവ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു.

ആലപ്പുഴ എസ്.ഡി കോളേജ്, ചേര്‍ത്തല എന്‍.എസ്.എസ് കോളേജ്, ചേര്‍ത്തല എസ്.എന്‍ കോളേജ്, ബിഷപ്പ് മോര്‍ കോളേജ് മാവേലിക്കര, ക്രിസ്ത്യന്‍ കോളേജ് ചെങ്ങന്നൂര്‍, ഐ.എച്ച്.ആര്‍.ഡി പെരിശ്ശേരി, ഐ.എച്ച്.ആര്‍.ഡി കാര്‍ത്തികപ്പള്ളി, മാര്‍ ഇവാനിയോസ് മാവേലിക്കര, ടി.കെ.എം കോളേജ് നങ്ങ്യാര്‍കുളങ്ങര, എസ്.എന്‍ കോളേജ് ആല, അയ്യപ്പ കോളേജ് ചെങ്ങന്നൂര്‍, രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളേജ് മാവേലിക്കര, ചേര്‍ത്തല ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ജിക്ലാര്‍ ലോ കോളേജ് കായംകുളം എന്നീ കോളേജുകളിലാണ് എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: SFI won unopposed in 42 out of 79 colleges under the University of Kerala.

We use cookies to give you the best possible experience. Learn more