| Monday, 4th December 2017, 9:30 pm

എസ്.എഫ്.ഐ തന്നെ; മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐയ്ക്ക് വിജയം

എഡിറ്റര്‍

തിരൂര്‍: മലയാളം സര്‍വകലശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും എസ്.എഫ്.ഐയ്ക്ക് വിജയം. ആറു സീറ്റുകളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മത്സരം നടന്ന നാല് സീറ്റിലേക്കും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ എന്നീ പോസ്റ്റുകളിലേക്കാണ് മത്സരം നടന്നത്.


Also Read: ബി.ജെ.പിയുടെ അപ്രമാദിത്വം അവസാനിക്കുമോ?; ഗുജറാത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എ.ബി.പി ന്യൂസ് സര്‍വേ


ചെയര്‍മാനായി മാധ്യമപഠന വിഭാഗം വിദ്യാര്‍ത്ഥി പ്രണവ്.കെ 177 വോട്ടൂകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വൈസ് ചെയര്‍മാനായി അജിത്ത് നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.

ജനറല്‍ സെക്രട്ടറിയായി ടി.പി അഭിജിത്ത്(ഭൂരിപക്ഷം153), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി പഞ്ചമി.സി (158), മാഗസിന്‍ എഡിറ്ററായി മുഹമ്മദ് ഷരീഫ്.ബി(162) തുടങ്ങിയവരും വിജയിച്ചു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more