| Wednesday, 9th July 2025, 11:08 am

ഇന്ന് സംസ്ഥാനത്ത് എസ്.എഫ്.ഐ വിദ്യാഭ്യാസ ബന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ നടപടയിലും എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാഭ്യാസ മേഖലയെ തച്ചുടയ്ക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു.

ആര്‍.എസ്.എസിന്റെ അജണ്ടയ്ക്ക് അടിയറവ് വെക്കാനുള്ള ഗവര്‍ണറുടേയും അദ്ദേഹം നിയമിച്ച വൈസ് ചാന്‍സിലറിന്റേയും മതവിരുദ്ധ നിലപാടിനെതിരേയുള്ള പ്രതിഷേധമാണ് ഇന്നലെ കണ്ടതെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

കേരള സര്‍വകലാശാല ആസ്ഥാനത്തെ പ്രതിഷേധത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉള്‍പ്പെടെ 26പേര്‍ റിമാന്‍ഡ് ചെയ്യപ്പെട്ടിരുന്നു. കേന്ദ്ര എക്‌സിക്യൂട്ടവ് അംഗം എസ്.കെ ആദര്‍ശ് ഉള്‍പ്പെടെയുള്ളവരാണ് റിമാന്‍ഡിലുള്ളത്.

സഞ്ജീവാണ് കേസിലെ ഒന്നാംപ്രതി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിലും സര്‍വകലാശാലയിലെ ജീവനക്കാരെയും പൊലീസിനെയും ദ്രോഹം ഏല്‍പ്പിച്ചതിലുമാണ് കേസ്.

സര്‍വകലാശാല ആസ്ഥാനം കീഴടക്കി മുന്നേറിയ പ്രവര്‍ത്തകര്‍ പൊലീസിന്റെ പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് ഇരച്ച് കയറുകയായിരുന്നു.
എം. ശിവപ്രസാദിന്റെയും സഞ്ജീവിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Content Highlight: SFI education bandh in the state tomorrow

We use cookies to give you the best possible experience. Learn more