ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ മുന്‍ മന്ത്രിയും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്.ഡി രേവണ്ണയെ കുറ്റവിമുക്തനാക്കി.
2020 ല്‍ ഹാസനിലെ തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 47കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ഉത്തരവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെതാണ് വിധി.
രേവണ്ണയ്‌ക്കെതിരെ ചുമത്തിയിരുന്ന ഐ.പി.സി സെക്ഷന്‍ 354 പ്രകാരമുള്ള ലൈംഗികാതിക്രമ കുറ്റങ്ങള്‍ ഹൈക്കോടതിയും റദ്ദാക്കി. ഇതോടെ ലൈംഗികാതിക്രമ കേസില്‍ നിന്നും രേവണ്ണ പൂര്‍ണ്ണമായും കുറ്റവിമുക്തനായി.
കേസ് റദ്ദാക്കുന്നതിനിടെ പരാതി കൊടുക്കാന്‍ വന്ന കാലതാമസം കോടതി നിരീക്ഷിച്ചു.
ഇരകളില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് എച്ച്.ഡി രേവണ്ണയ്ക്കും മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കുമെതിരെ ലൈംഗികാതിക്രമത്തിന് കേസ് എടുത്തിരുന്നത്.
2900ത്തിലധികം വീഡിയോകള്‍ ഇവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ രണ്ടു കേസുകളാണ് എച്ച്.ഡി രേവണ്ണയ്‌ക്കെതിരെ ഉണ്ടായിരുന്നത്. രണ്ടിലും ജാമ്യം ലഭിച്ചിരുന്നു. മെയ് 13 ന് ജാമ്യം ലഭിച്ചതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രേവണ്ണ ബെംഗളൂരു പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlight: Sexual harassment case; Bengaluru court acquits H.D. Revanna