| Monday, 11th November 2019, 11:16 pm

സെക്‌സ് എജ്യൂക്കേഷന്‍ സീസണ്‍ 2 ഉടന്‍ വരും ; പ്രഖ്യാപനവുമായി നെറ്റ്ഫ്‌ളിക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമീപകാലത്ത് ഏറെ ആരാധകരുള്ള നെറ്റ്ഫ്‌ളിക്‌സ് സീരിസാണ് സെക്‌സ് എജ്യുക്കേഷന്‍. ലോറി നൂണ്‍ ആണ് സീരിസിന്റെ സംവിധാനം. 8 എപ്പിസോഡുകളായി അവതരിപ്പിച്ച സീരിസിന്റെ രണ്ടാം സീസണ്‍ ആരംഭിക്കാന്‍ പോകുകയാണ്.

ഓട്ടിസ് എന്ന പതിനാറുകാരന്റെയും കൂട്ടുകാരുടെയും കഥ പറഞ്ഞ സീരിസ് 40 ദശലക്ഷത്തിലധികം പ്രേക്ഷകരാണ് ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ മാത്രം കണ്ടത്.

2019 ജനുവരി 11 ആണ് നെറ്റ്ഫ്‌ളിക്‌സില്‍ സീരിസ് ആരംഭിച്ചത്. ഓട്ടിസിന്റെ അമ്മ ഒരു സെക്‌സ് തെറാപ്പിസ്റ്റ് ആണ്. സുഹൃത്ത് മാവെയുടെ സഹായത്താലെ സക്കൂളിലെ വിദ്യാര്‍ത്ഥികളുടെ ലൈംഗീക പ്രശ്‌നങ്ങള്‍ ഒാട്ടിസ് പരിഹരിക്കുന്നതും മറ്റുമാണ് സെക്‌സ് എജ്യുക്കേഷന്റെ കഥ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സീരിസിന്റെ രണ്ടാം ഭാഗം ഉടനെ വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അസ ബട്ടര്‍ ഫീല്‍ഡ്, ഗില്ലിയന്‍ ആന്‍ഡ്രഴ്‌സണ്‍, ഇമ്മ, തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more