| Thursday, 24th December 2015, 12:29 pm

ഗര്‍ഭകാലത്തെ സെക്‌സ്, അറിയേണ്ടതെല്ലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെക്‌സ് നന്നായി ആസ്വദിക്കാന്‍ പറ്റിയ സമയമാണ് ഗര്‍ഭാവസ്ഥ എന്നാണ് ചിലയാളുകള്‍ കരുതുന്നത്. അതേസമയം, മറ്റു ചിലരെ സംബന്ധിച്ച് ഗര്‍ഭകാലത്തെ സെക്‌സ് പേടിയും ആശങ്കയും സൃഷ്ടിക്കുന്നതാണ്. ഗര്‍ഭകാലത്തെ സെക്‌സുമായി ബന്ധപ്പെട്ടുണ്ടാകുന്ന അത്തരം ആശങ്കകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

ഗര്‍ഭകാലത്ത് സെക്‌സിലേര്‍പ്പെടാന്‍ പാടുണ്ടോ?

മിക്ക രക്ഷിതാക്കളുടെയും ആശങ്കയാണിത്. ഗര്‍ഭകാലത്ത് മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികബന്ധം നന്നായി ആസ്വദിക്കാം. എന്നാല്‍ ബ്ലീഡിങ്, സെര്‍വിക്കല്‍ വീക്ക്‌നെസ്, പ്ലാസന്റ താഴുക എന്നീ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരായുക.

മറ്റുപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഗര്‍ഭകാലത്തെ സെക്‌സ് അബോഷനോ, യോനിയിലെ അണുബാധയ്‌ക്കോ കാരണമാകില്ല. സാധാരണയായ, ആരോഗ്യകരമായ ഗര്‍ഭാവസ്ഥയും മാസം തികയാതെയുള്ള പ്രസവവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും ചില പഠനങ്ങളില്‍ പറയുന്നുണ്ട്.

ഗര്‍ഭകാലയളവില്‍ സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയ ഗവേഷണങ്ങളുമുണ്ട്. രതിമൂര്‍ച്ഛയുണ്ടാവുന്നതും മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.

സെക്‌സ് കുഞ്ഞിനു ദോഷം ചെയ്യുമോ?

ഭര്‍ത്താവ് നിങ്ങള്‍ക്ക് മുകളിലുള്ള പൊസിഷനിലാണെങ്കില്‍ കൂടി നിങ്ങള്‍ തമ്മിലുള്ള സ്‌നേഹപ്രകടനം ഗര്‍ഭസ്ഥ ശിശിവിനെ വേദനിപ്പിക്കില്ല. സെര്‍വിക്‌സിനെ പൊതിഞ്ഞിരിക്കുന്ന കട്ടികൂടിയ മ്യൂകസ് പ്ലഗ് കുട്ടിയെ അണുബാധയില്‍ നിന്നും സംരക്ഷിക്കും. അംമ്‌നിയോട്ടിക് ദ്രവവും ഗര്‍ഭപാത്രത്തിലെ ശക്തമായ മസിലുകളും നിങ്ങളുടെ കുഞ്ഞിനു സുരക്ഷിതത്വം നല്‍കും.

രതിമൂര്‍ച്ഛയുണ്ടാവുമ്പോള്‍ നിങ്ങളുടെ കുട്ടി നന്നായി ചലിക്കുന്നതുപോലെ ശ്രദ്ധയില്‍പ്പെട്ടേക്കാം. ഇതിനു കാരണം നിങ്ങളുടെ ഹൃദയമിടിപ്പാണ്. അല്ലാതെ കുട്ടിയ്ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ മനസിലാവുന്നതുകൊണ്ടോ അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതുകൊണ്ടോ അല്ല.

എങ്കിലും നിങ്ങള്‍ക്ക് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സെക്‌സില്‍ ഏര്‍പ്പെടരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചേക്കാം.

രക്തസ്രാവം
ഉദരസംബന്ധമായ വേദന
സെര്‍വിക്കല്‍ വീക്ക്‌നെസ്
പ്ലാസന്റ പ്രീവിയ
വെള്ളം പോകല്‍

ഗര്‍ഭകാലത്ത് ഓറല്‍ സെക്‌സ് സുരക്ഷിതമാണോ?

അതെ. സാധാരണ രീതിയില്‍ ഓറല്‍ സെക്‌സ് നിങ്ങളുടെ കുട്ടിക്ക് ഒരു ദോഷവും ചെയ്യില്ല. ലൈംഗികബന്ധം അപകടകരമായി തോന്നുന്നെങ്കില്‍ അതിനു നല്ലൊരു പരിഹാരം കൂടിയാണ് ഓറല്‍ സെക്‌സ്.

യോനിയിലേക്ക് ഭര്‍ത്താവ് ഊതുന്നത് മാത്രം ഒഴിവാക്കിയാല്‍ മതി. ഇത്തരത്തില്‍ വായു കടക്കുന്നത് രക്തക്കുഴലുകളില്‍ വായുകുമിളകള്‍ കാരണം തടസം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കും. ഇത് നിങ്ങള്‍ക്കും കുട്ടിക്കും ദോഷകരമാണ്.

We use cookies to give you the best possible experience. Learn more