ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പല സ്ത്രീകളെയും ബാധിക്കുന്ന പ്രധാന ആശങ്കകളിലൊന്നാണ് പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുമോയെന്നത്.
സര്‍ജറിയ്ക്ക് ശേഷം ചിലരില്‍ അവയവം നഷ്ടപ്പെട്ടതിന്റെ നിരാശയും ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെയുണ്ടാകുന്നവര്‍ കൗണ്‍സിലിംഗിന് വിധേയമായി വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
ഗര്‍ഭപാത്രം നീക്കം ചെയ്തതിന് ആറ് ആഴ്ചകള്‍ക്ക് ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്. ടെന്‍ഷനും സ്‌ട്രെസ്സും കാരണം ഇവരില്‍ ലൂബ്രിക്കേഷന്‍ കുറയാനുള്ള സാധ്യതയുണ്ട്.
ഇതിന്റെയടിസ്ഥാനത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാകുകയാണെങ്കില്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് മാസം വരെ സെക്‌സില്‍ ഏര്‍പ്പെടാതിരിക്കണ്ടേതാണ്. ലൂബ്രിക്കേഷന്‍ കുറയുന്ന സാഹചര്യത്തില്‍ ലൂബ്രിക്കന്റ് ക്രീമുകള്‍ ഉപയോഗിക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനോടൊപ്പം അണ്ഡാശയങ്ങളും നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ സ്ത്രീകളുടെ ശരീരത്തിലെ ഹോര്‍മോണിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്.
ബന്ധപ്പെടുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. സര്‍ജറിയ്ക്ക് ശേഷമുളള ലൈംഗിക ജീവിതം ആസ്വദിക്കാന്‍ ചില ശീലങ്ങള്‍ മാറ്റിയാല്‍ മതിയെന്നും വിദഗ്ധര്‍ പറയുന്നു. സ്‌ട്രെസ്സ് കുറയ്ക്കുക, കൃത്യമായ വ്യായാമം എന്നിവയിലൂടെ ഈ സമയത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.