കാസർഗോഡ്: റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്. ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് അപകടം.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘാടകർ പ്രതീക്ഷിച്ചതിലുമധികം ആളുകൾ പരിപാടിക്ക് എത്തിയിരുന്നെന്നാണ് റിപ്പോർട്ട്.
എട്ട് മണിക്ക് നിശ്ചയിച്ച പരിപാടിക്ക് ഒന്നരമണിക്കൂർ വൈകിയാണ് റാപ്പർ വേടൻ എത്തിയതെന്നാണ് വിവരം.
ബേക്കൽ ഫെസ്റ്റ് നടക്കുന്നതിന്റെ സമീപത്തായുള്ള റെയിൽവേ സ്റ്റേറ്റിനിൽ നിന്നും പാളം മറികടന്ന് പരിപാടിക്കെത്തുന്നതിനിടെ ഒരു യുവാവിനെ ട്രെയിൻ തട്ടിയതായും റിപ്പോട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം.
Content Highlight: Several injured in stampede during rapper Vedan’s concert