ഈ വര്‍ഷം മോളിവുഡിലെ ആദ്യ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് ആട് 3. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പനും ടീമും വീണ്ടുമെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യഭാഗം പരാജയമായ ചിത്രത്തിന്റെ മൂന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചതാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.
ആദ്യത്തെ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് ആട് 3യില്‍ തമാശകള്‍ കുറവാണെന്നാണ് പൊതുവേയുള്ള കമന്റുകള്‍. എന്നാല്‍ ഉള്ള കോമഡി സീനുകളെല്ലാം കൃത്യമായി വര്‍ക്കൗട്ടായിട്ടുണ്ടെന്നും കമന്റുകളുണ്ട്. ഷാജി പാപ്പന്റെയും ടീമിന്റെയും മണ്ടത്തരത്തിന് ഇത്തവണയും കുറവില്ല. എന്ത് ചെയ്തിട്ടും ഗതി പിടിക്കാത്ത പാപ്പന്റെയും ഗ്യാങ്ങിന്റെയും ഡയലോഗുകള്‍ ഇതിനോടകം വൈറലായി.
ആട് 2ലെ ഒരു രംഗം Photo: Screen grab/ Friday Film House
അത്തരത്തില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു ഷാജി പാപ്പനും അമ്മച്ചിയും തമ്മിലുള്ള ഫേസ് ഓഫ്. ആട് 2ല്‍ ഒരുപാട് ചിരിപ്പിച്ച പാപ്പന്റെ അമ്മ മറിയാമ്മ ഇത്തവണ വെറും രണ്ട് സീനില്‍ മാത്രമാണുള്ളത്. സേതുലക്ഷ്മി അവതരിപ്പിച്ച മറിയാമ്മ ഇത്തവണയും പാപ്പനെ എയറിലാക്കുന്നുണ്ട്. പാപ്പനും അമ്മച്ചിയും തമ്മിലുള്ള കൗണ്ടറുകള്‍ ഇതിനോടകം വൈറലായി.
സ്‌റ്റെല്ലയുടെ കല്യാണമറിയിക്കാന്‍ വന്ന അമ്മച്ചിയെ പാപ്പന്‍ കെട്ടിപ്പിടിക്കുകയും ഈ ഗ്യാപ്പില്‍ മാല അടിച്ച് മാറ്റുകയും ചെയ്യുന്നുണ്ട്. ഇത് അറിയുന്ന മറിയാമ്മ പാപ്പന്റെ കരണം പുകച്ച് അടി കൊടുക്കുകയാണ്. ഇതിന് മറുപടിയായി ‘കോഴിക്ക് എന്നാത്തിനാ അമ്മച്ചീ കോഴിമുട്ട’ എന്നാണ് ചോദിക്കുന്നത്. എത്ര ആട്ട് കിട്ടിയാലും അതിന്റെ യാതൊരു അഹങ്കാരവും പാപ്പന്റെ മുഖത്ത് ഉണ്ടാകുന്നില്ല.
ആട് 2ലെ ഒരു രംഗം Photo: Screen grab/ Friday Film House
ചിത്രത്തിന്റെ ക്ലൈമാക്‌സിലും സേതുലക്ഷ്മി തന്നെയാണ് സ്‌കോര്‍ ചെയ്യുന്നത്. നാലാം ഭാഗത്തില്‍ മറിയാമ്മയുടെ വക തഗ്ഗിന്റെ പെരുന്നാളാകുമെന്ന് ഉറപ്പ് നല്‍കിയ സീനാണിത്. ആടിന്റെ രണ്ടും മൂന്നും ഭാഗങ്ങളില്‍ കണ്ടത് വെറും സാമ്പിള്‍ മാത്രമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഴോണര്‍ ഷിഫ്റ്റ് എന്ന പരീക്ഷണം വിജയിപ്പിച്ചെടുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസിന് സാധിച്ചിട്ടുണ്ട്.
ക്ലബ്ബും പോയി വീടും ജപ്തിയായ പാപ്പന്‍ ഈ ഭാഗത്തിലും ഗതി പിടിക്കുന്നില്ല. ഇതിനിടയില്‍ സ്റ്റെല്ലയുടെ കല്യാണവും കൂടിയാകുന്ന പാപ്പന്‍ അടുത്ത ഭാഗത്തിലെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ട് 2027ല്‍ ആരംഭിക്കുമെന്നാണ് നിര്‍മാതാവ് വിജയ് ബാബുവും സംവിധായകനും അറിയിച്ചത്.
Content Highlight: Sethulakshmi and Jayasurya Combo scene in Aadu 3 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ