കൊച്ചി: സര്‍വകലാശാലകളിലെ താത്കാലിക നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. താത്കാലിക നിയമനങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്ന് മാത്രമെ നിയമനങ്ങള്‍ നടത്താന്‍ പാടുള്ളു എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗവര്‍ണര്‍ നടത്തിയ താത്കാലിക നിയമനങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ചില സര്‍വകലാശാലകളിലെ നിയമന കാലാവധി നാളെ തീരുന്നതിനാല്‍ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും അറിയിച്ചു.
താത്കാലിക വി.സിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
സര്‍ക്കാര്‍ നല്‍കിയ പാനല്‍ ലിസ്റ്റിനെ തള്ളി സാങ്കേതിത സര്‍വകലാശാല വി.സിയായി ഡോ. കെ. ശിവപ്രാസിനേയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനേയും ചാന്‍സലര്‍ നിയമിച്ചിരുന്നു. ഇത് സര്‍വകലാശാല നിയമത്തിന്റെ ലംഘനമാണെന്ന് സര്‍ക്കാര്‍ വാദിച്ചു.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഗവര്‍ണര്‍ പാലിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Setback for the Governor; Appointments should be made only from panels provided by the government in temporary appointments: High Court