ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് വീണ്ടും പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍. 2027-2031 കാലയളവിലേക്കുള്ള ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിക്കുന്നതായി വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.
ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള ഇന്‍ഫാന്റിനോയുടെ നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
‘2027-2031 കാലയളവിലേക്കുള്ള ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജിയാനി ഇന്‍ഫാന്റിനോയുടെ സ്ഥാനാര്‍ത്ഥ്വത്തിന് നല്‍കിയിരുന്ന പിന്തുണ വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്‍വലിച്ചിരിക്കുന്നതായി സ്ഥിരീകരിക്കുന്നു,’ അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഭരണനിര്‍വഹണം, നേതൃത്വം, മൂല്യങ്ങള്‍, ആശയവിനിമയം എന്നീ മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടായ വീഴ്ചകള്‍ കാരണം ലോക ഫുട്‌ബോളിനെ നയിക്കാന്‍ ഇന്‍ഫാന്റിനോയ്ക്ക് ആവശ്യമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഫുട്‌ബോളിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്ത ഇത്തരം സമീപനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
മാത്രമല്ല ലോകകപ്പില്‍ അമേരിക്കന്‍ സ്‌ട്രൈക്കര്‍ ഫോളരിന്‍ ബലോഗന്റെ പ്രീക്വാര്‍ട്ടിലെ വിലക്ക് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും അരങ്ങേറിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട വിവിധ ഇടപെടലുകളിലൂടെ ഇന്‍ഫാന്റിനോ ഐ.ഒ.സിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, വെയില്‍സിന്റെ തീരുമാനത്തിന് പിന്നാലെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷനും ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2027 മാര്‍ച്ചില്‍ മൊറോക്കോയിലെ റാബാറ്റ് നഗരത്തില്‍ നടക്കും.
Content Highlight: Setback for Infantino; Wales withdraws support for FIFA presidency bid