തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കിയതായാണ് പരാതി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള സര്‍ക്കാര്‍ കണ്ണാശുപത്രിയിലാണ് സംഭവമുണ്ടായത്. ഇടത് കണ്ണിന് നല്‍കേണ്ടിയിരുന്ന കുത്തിവെപ്പ് വലത് കണ്ണിന് എടുക്കുകയായിരുന്നു.
ബീമാപ്പള്ളി സ്വദേശി അസീറ ബീവിക്കാണ് കണ്ണ് മാറി ചികിത്സ നല്‍കിയത്. സംഭവത്തില്‍ ഡോക്ടര്‍ എസ്.എസ് സുജീഷിനെ സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം.
കഴിഞ്ഞ ദിവസമാണ് അസീറ ബീവിയുടെ ഇടത് കണ്ണില്‍ നീര്‍ക്കെട്ടിന് നല്‍കേണ്ട കുത്തിവെപ്പ് മാറി നല്‍കിയത്. ഒരു മാസമായി അസൂറ ബീവി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. തുള്ളി മരുന്നുള്‍പ്പെടെയുള്ള ചികിത്സയും നല്‍കിയിരുന്നു.
പിന്നാലെ നീര്‍ക്കെട്ട് കുറയാന്‍ ഇത് കണ്ണ് ക്ലീന്‍ ചെയ്യുകയടക്കമുണ്ടായിട്ടും കുത്തിവെപ്പ് നടത്തിയത് വലത് കണ്ണിലാണെന്നാണ് പരാതി. വാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെയാണ് കണ്ണ് മാറിയാണ് കുത്തിവെപ്പ് നടത്തിയതെന്ന് കുടുംബാംഗങ്ങള്‍ അറിയുന്നത്.
പിന്നാലെ കുടുംബാംഗങ്ങള്‍ കണ്‍ടോള്‍മെന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ എസ്.എസ് സുജീഷിനെ സസ്‌പെന്‍ഡ് ചെയ്തത്.
Content Highlight: Serious medical malpractice at Thiruvananthapuram government eye hospital; doctor suspended