| Sunday, 17th June 2018, 6:56 pm

കോസ്റ്റാറിക്കക്കെതിരെ സെര്‍ബിയക്ക് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സെർബിയയ്ക്ക് ജയം.
ഇറ്റാലിയന്‍ ക്ലബ് റോമയുടെ താരമായ അലെക്‌സാണ്ടാര്‍ കൊളാറോവാണ് 56-ാം മിനുട്ടില്‍ കോസ്റ്ററിക്കയുടെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ കെയ്ലര്‍ നവാസിനെ കീഴടക്കിയത്.

മത്സരത്തില്‍ കൃത്യമായ ആധിപത്യമാണ് സെര്‍ബിയ പുലര്‍ത്തിയത്. 60 ശതമാനം സമയവും പന്ത് കൈവശം വച്ച സെര്‍ബിയ റയല്‍ മാഡ്രിഡ് താരം നവാസിന് നിരന്തരം ഭീഷണിയുയര്‍ത്തി. എന്നാല്‍ ഗോളടിക്കാന്‍ മാത്രം സാധിച്ചിരുന്നില്ല.

ബ്രസീലും സ്വിറ്റ്‌സര്‍ലണ്ടുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more