ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ സീക്വല്‍ ട്രെന്‍ഡിന് ആരംഭിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. ഒരുഭാഗത്തില്‍ പറഞ്ഞുതീര്‍ക്കാനാകാത്ത കഥയെ രണ്ട് ഭാഗങ്ങളിലാക്കി ഒരുക്കിയത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. അടുത്തത് എന്താകുമെന്ന ആകാംക്ഷ ഇത്തരം സീക്വലുകളെ ഇന്‍ട്രസ്റ്റിങ്ങാക്കി.
എന്നാല്‍ കഥ മര്യാദക്ക് പൂര്‍ത്തിയാക്കാനാകാതെ വരുമ്പോള്‍ പ്രേക്ഷകരെ പറ്റിക്കാനായി രണ്ടാം ഭാഗത്തിന് ലീഡ് നല്‍കി അവസാനിപ്പിക്കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയായി. എന്നിരുന്നാലും ചില സീക്വലുകള്‍ ആദ്യഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന അനുഭവമായി മാറുകയും ചെയ്തു. ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ പല ഇന്‍ഡസ്ട്രിയിലെയും ഹൈയസ്റ്റ് ഗ്രോസര്‍ സീക്വലുകളാണെന്നതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചാവിഷയം.
ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് ധുരന്ധര്‍ 2. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത് 2025ല്‍ പുറത്തിറങ്ങിയ ധുരന്ധറിന്റെ തുടര്‍ച്ച ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തൂത്തുവാരി. 1800 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ബോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും ധുരന്ധര്‍ 2 സ്വന്തമാക്കി. 500 കോടിയിലേറെ നേടി ദൃശ്യം ദി കണ്‍ക്ലൂഷനും കരുത്തുകാട്ടുന്നുണ്ട്.
തമിഴിലും ഈ വര്‍ഷത്തെ ഇയര്‍ടോപ്പര്‍ ഒരു സീക്വലാണ്. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2 ബോക്‌സ് ഓഫീസില്‍ ഇതുവരെ 630 കോടിയാണ് നേടിയത്. എല്ലാം ഒത്തുവന്നാല്‍ കോളിവുഡിലെ ആദ്യ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍. വിഷ്ണു വിശാല്‍ നായകനായ ഗട്ടാ ഗുസ്തി 2വും ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലേറെ നേടിയിരുന്നു.
മോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ല. 200 കോടിയിലേറെ നേടിയ ദൃശ്യം 3, ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ വാഴ 2, 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആട് 3, വിഷു റിലീസിലും മികച്ച രീതിയില്‍ മുന്നേറി 50 കോടിയിലേറെ സ്വന്തമാക്കിയ മോഹിനിയാട്ടം എന്നിവയാണ് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങള്‍.
സീക്വലുകളൊന്നുമില്ലാതെ ഹൈയസ്റ്റ് ഗ്രോസറുള്ള ഇന്‍ഡസ്ട്രികള്‍ തെലുങ്കും കന്നഡയുമാണ്. റാം ചരണ്‍ നായകനായ പെദ്ദിയാണ് തെലുങ്കിലെ ടോപ് ഗ്രോസര്‍. 320 കോടിയാണ് ചിത്രം നേടിയത്. ഇത്രയും വലിയ കളക്ഷന്‍ നേടിയിട്ടും നിര്‍മാതാവിന് വലിയ ലാഭം സമ്മാനിക്കാന്‍ പെദ്ദിക്ക് സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള മന ശങ്ക വരപ്രസാദ ഗാരു (300 കോടി), മൂന്നാം സ്ഥാനത്തുള്ള ഇരുമുടി എന്നിവ വന്‍ വിജയമായി മാറി.
യഷ് നായകനായ ടോക്‌സിക്കാണ് കന്നഡയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം. 650 കോടിക്ക് മുകളില്‍ ചെലവഴിച്ച് ഒരുക്കിയ ടോക്‌സിക് ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറി. വലിയ സ്റ്റാര്‍ കാസ്‌റ്റോ ബജറ്റോ ഇല്ലാതെ തിയേറ്ററുകളിലെത്തി 100 കോടിക്ക് മുകളില്‍ നേടിയ പ്രേമദ ഊരലി സാന്‍ഡല്‍വുഡില്‍ വന്‍ വിജയം സ്വന്തമാക്കി.
Content Highlight: Sequels in various industries became huge success in Box Office