| Tuesday, 13th May 2014, 5:37 pm

സെന്‍സെക്‌സ് കുതിക്കുന്നു; കോര്‍പ്പറേറ്റുകള്‍ പ്രതീക്ഷയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: പ്രമുഖ സര്‍വ്വെകള്‍ അധികാര കൈമാറ്റം പ്രവിചക്കപ്പെട്ട സാഹചര്യത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമത്തും എക്‌സിറ്റ് പോളുകള്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും സര്‍വ്വെ പ്രവചനങ്ങള്‍ തിരുത്തിക്കൊണ്ട് യു.പി.എ അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു.

എന്നാല്‍ ഇത്തവണ യു.പി.എ അധികാരത്തില്‍ തിരിച്ചെത്തുന്നത് പ്രയാസമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മോദി അധികാരത്തിലേറുന്നത് പ്രതീക്ഷിക്കുന്ന വന്‍കിട നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് വന്‍തോതില്‍ പണമൊഴുക്കാന്‍ തുടങ്ങി.

വിദേശ നിക്ഷേപം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകിയെത്തിയപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും കുതിപ്പ് തുടങ്ങുകയായിരുന്നു. മോദി അധികാരത്തിലെത്തിയാല്‍ 2014 അവസാനം വരെ കുതിപ്പ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്.

വിദേശ കോര്‍പ്പറേറ്റുകളും നിക്ഷേപകരും വന്‍ പ്രതീക്ഷയോടെയാണ് മോദിയെ നോക്കിക്കാണുന്നത്. ഗുജറാത്തില്‍ മോദി ഭരണകാലത്ത് ശതകോടികള്‍ ലാഭമുണ്ടാക്കിയ അദാനി ഗ്രൂപ്പ് മാതൃകയിലുള്ള ഇന്ത്യയില്‍ നിന്നും ലാഭം കൊയ്യാമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more