| Friday, 9th May 2014, 7:20 pm

സെന്‍സെകസും നിഫ്റ്റിയും സര്‍വ്വകാല റെക്കോര്‍ഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ഓഹരി വിപണിയില്‍ ശക്തമായ മുന്നേറ്റം കാഴ്ച്ചവെച്ച് സെന്‍സെക്‌സ് 23000 പോയന്റും നിഫ്റ്റി 6870 പോയന്റ് മറികടന്നു. ഒരേസമയം സെന്‍സെക്‌സും നിഫ്റ്റിയും സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നാണ് ഈ മുന്നേറ്റം കാഴ്ച്ചവെച്ചിരിക്കുന്നത്.

സെന്‍സെക്‌സ് രാവിലെ 38 പോയിന്റ് ഉയര്‍ന്ന് 22,382ലാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെതന്നെ സൂചിക 126 പോയിന്റിലേക്ക് ഉയര്‍ന്നിരുന്നു. ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ബാങ്കിങ് കൂടാതെ ഊര്‍ജം, മൂലധന സാമഗ്രി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ മികച്ച പ്രകടനവും ഓഹരി സൂചികകളുടെ നേട്ടത്തിനു കാരണമായിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെയുള്ള ബ്ലു ചിപ്പ് കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതും ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014 വര്‍ഷത്തില്‍ മാത്രം 500 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഓഹരി വിപണിയില്‍ എത്തിയിട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച്ച ബാക്കി നില്‍ക്കെയുള്ള വിപണിയിലെ മുന്നേറ്റം അധികാരമാറ്റം പ്രതീക്ഷിക്കുന്നത് കൊണ്ടാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

We use cookies to give you the best possible experience. Learn more