| Saturday, 23rd September 2017, 3:40 pm

ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ ന്യൂസ് എഡിറ്റര്‍ കെ.ജെ സിംഗും അമ്മയും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും 92 വയസുള്ള അമ്മയും മരിച്ചനിലയില്‍. ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ ന്യൂസ് എഡിറ്ററായിരുന്ന കെ.ജെ സിംഗിനെയും അമ്മയേയുമാണ് സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പഞ്ചാബിലെ മൊഹാലിയിലായിരുന്നു ഇരുവരും തമാസിച്ചിരുന്നത്. സിംഗിനേയും അമ്മ ഗുര്‍ചരണ്‍ സിംഗിനേയും കൊലപ്പെടുത്തിയാതാണെന്നാണ് പൊലീസ് നിഗമനം.


Also Read:  നോയിഡയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി


പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അപലപിച്ചു കൊണ്ട് അകാലി ദള്‍ നേതാവ് സുക്ബീര്‍ സിംഗ് ബാദല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more