| Saturday, 30th May 2026, 7:37 am

മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ കോഴിക്കോട് മേയറുമായ ടി.പി ദാസന്‍ അന്തരിച്ചു

നിഷാന. വി.വി

കോഴിക്കോട്: മുന്‍ കോഴിക്കോട് മേയറും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ടി.പി ദാസന്‍ അന്തരിച്ചു. 76 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11:30 ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച അദ്ദേഹം സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1991-95 കാലയളവിലായിരുന്നു മേയറായിരുന്നത്.

കോണ്‍ഗ്രസ് ഐയിലെ കൃഷ്ണന്‍ കുട്ടിയെ 16 വോട്ടിന് പരാജയപ്പെടുത്തിയാണ് ദാസന്‍ കോഴിക്കോട് മേയര്‍ സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് എസിലെ തെക്കുവീട്ടില്‍ വിജയനായിരുന്നു അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍.

എസ്.എസ്.എല്‍.സിക്ക് ശേഷം കായിക ഡിപ്ലോമ നേടിയ ദാസന്‍ തളി ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ അധ്യാപകനായെങ്കിലും രണ്ട് വര്‍ഷം മാത്രമേ സേവനമനുഷ്ടിച്ചിട്ടുള്ളു. മികച്ച സഹകാരി, കായിക സംഘാടകന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, കെ.ടി.ഡി.സി ഡയറക്ടര്‍, കല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുറ്റ്യാടി സ്വദേശിയായ അഡ്വ. ശങ്കരനുശേഷം ഗ്രാമത്തില്‍നിന്ന് ചേക്കേറി നഗരപിതാവായ വ്യക്തിയാണ് ടി.പി ദാസന്‍. അരിക്കുളം പഞ്ചായത്തിലെ കാരയാടില്‍നിന്നാണ് ഇദ്ദേഹം കോഴിക്കോട്ടേക്കെത്തിയത്.

കോര്‍പ്പറേഷന്‍ മുന്‍ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി ലളിതപ്രഭയാണ് (സി.പി.ഐ.എം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗം) ഭാര്യ. മക്കള്‍: മിലി (ആര്‍ക്കിടെക്ട്, യു.എല്‍.സി.സി.എസ്.), മിനി (എച്ച.്ആര്‍. ഓഫീസര്‍, കെല്‍ട്രോണ്‍-തിരുവനന്തപുരം), മിഥുന്‍ (എന്‍ജിനിയര്‍ യു.കെ.). മരുമക്കള്‍: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹില്‍), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍, ചലച്ചിത്ര നിരൂപകന്‍), നീതു (യു.കെ.). സംസ്‌കാരം പിന്നീട്.

Content Highlight: Senior CPI(M) leader and former Kozhikode Mayor TP Dasan passes away

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more