| Sunday, 24th February 2019, 5:14 pm

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെയ്പില്‍ ഡി.എസ്.പി അമന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റാണ് സൈനികന്റെ മരണം. ഏറ്റുമുട്ടലില്‍ ഒരു മിലിറ്റന്റും കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.

രണ്ട് തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുവെന്നും വെടിവെയ്പ് തുടരുന്നതായും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥനും രണ്ട് സൈനികര്‍ക്കും രണ്ട് സിവിലിയന്‍സിനും വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിലിറ്റന്റ്‌സിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും (എസ്.ഒ.ജി) നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Latest Stories

We use cookies to give you the best possible experience. Learn more