| Friday, 12th December 2025, 8:55 am

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു.

ലാത്തൂരിലെ വസതിയില്‍ ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു.

തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകള്‍ തുടങ്ങി നിരവധിസ്ഥാനങ്ങള്‍ ശിവരാജ് പാട്ടീല്‍ വഹിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ മണ്ഡലത്തില്‍ നിന്നും ഏഴ് തവണ അദ്ദേഹം ലോക്‌സഭയിലെത്തി.

Content Highlight: Senior Congress leader and former Union Home Minister Shivraj Patil passed away.

We use cookies to give you the best possible experience. Learn more