| Monday, 25th November 2019, 8:28 pm

'പിളര്‍ത്താന്‍ ശ്രമിക്കുന്തോറും ഈ സഖ്യം ശക്തമാവും'; ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം രാജ്യത്തിന് മുന്നില്‍ ശക്തി തെളിയിക്കണമെന്ന് ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ മാത്രം ശക്തി തെളിയിച്ചാല്‍ പോര, മറിച്ച് രാജ്യത്തൊട്ടാകെ ഇതിന്റെ അലയൊലികള്‍ ഉയരണമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മുംബൈയിലെ ഗ്രാന്റ് ഹയാട്ടില്‍ എം.എല്‍.എമാരെ അണിനിരത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ ചിത്രം കണ്ടിട്ടും അത് ജനങ്ങളുടെ മനസിനെ ശക്തിപ്പെടുത്തുന്നില്ലെങ്കില്‍ നമ്മള്‍ കൂടുതല്‍ പ്രകാശം പരത്തേണ്ടതുണ്ട്. ഞങ്ങള്‍ പറയുന്നത് ഞാന്‍ തിരിച്ചു വരും എന്നല്ല മറിച്ച് ഞാന്‍ പറയുകയാണ് ഞങ്ങള്‍ തിരിച്ചുവരും’, താക്കറെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിളര്‍ത്താന്‍ ശ്രമിക്കുന്തോറും സഖ്യം ശക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഖ്യത്തിന്റെ ശക്തിപ്രകടിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ വന്‍ പങ്കാളിത്തമാണ് ഉള്ളത്. 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ശക്തി പ്രകടിപ്പിക്കാനാണ് സഖ്യത്തിന്റെ നീക്കം.

സഖ്യത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് എം.എല്‍.എമാര്‍ ഹോട്ടല്‍ മുറിയില്‍ ലോങ് ലിവ് മഹാ വികാസ് അഘാഡി എന്ന മുദ്രാവാക്യം വിളിച്ചു. മുംബൈയിലെ ഗ്രാന്റ് ഹയാട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ എത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more