| Sunday, 16th November 2025, 2:23 pm

ദുല്‍ഖറിന്റെ ആ വാക്കുകളാണ് എന്നെ ഇവിടെ എത്തിച്ചത്; സിനിമ കണ്ട് സിനിമ പഠിച്ച വ്യക്തിയാണ് ഞാന്‍: സെല്‍വമണി സെല്‍വരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കാന്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. സെല്‍വമണി സെല്‍വരാജിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും സ്പിരിറ്റ് മീഡിയയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം നവംബര്‍ 14നാണ് തിയേറ്ററുകളിലെത്തിയത്. അനൗണ്‍സ്‌മെന്റ മുതല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.

ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാന്തയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സെല്‍വമണി സെല്‍വരാജ്. സിനിമയ്ക്കുള്ളിലെ കഥ സിനിമയായി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നൊരു സംശയം തുടക്കത്തില്‍ മനസിലുയര്‍ന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘പക്ഷേ, സീനുകള്‍ അടുക്കും ചിട്ടയോടെയും തെളിഞ്ഞതോടെ പറയാന്‍ പോകുന്ന കഥയില്‍ വലിയൊരു ആത്മവിശ്വാസം കൈവന്നു. 2016-ല്‍ എഴുതിയ കഥ 2019-ലാണ് ദുല്‍ഖറിനോട് പറയുന്നത്. സിനിമയിലെനിക്ക് മുന്നനുഭവങ്ങള്‍ കുറവാണ്, സിനിമ കണ്ട് സിനിമ പഠിച്ച വ്യക്തിയാണ് ഞാന്‍. കഥ കേട്ടശേഷം അധികമാരോടും ഇനിയിത് പറയെണ്ടെന്നും നമുക്കിത് സിനിമയാക്കാമെന്നും പറഞ്ഞ ദുല്‍ഖറിന്റെ വാക്കാണ് എന്നെ ഇവിടെ എത്തിച്ചത്,’ സെല്‍വമണി പറയുന്നു.

അതേസമയം ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പാണ് കാന്ത നടത്തുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനം 10.5 കോടിയാണ് സിനിമ ആഗോള ഗ്രോസ് നേടിയത്. ദുല്‍ഖറിന്റ കരിയറിലെ മികച്ച ഓപ്പണിങ്ങായാണ് കാന്തയെ കണക്കാക്കുന്നത്. സിനിമയിലെ ദുല്‍ഖറിന്റെ പ്രകടനത്തെ കുറിച്ചും വലിയ അഭിപ്രായങ്ങളാണ് വരുന്നത്.

സിനിമയില്‍ ദുല്‍ഖറിന് പുറമെ റാണാ ദഗ്ഗുബട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി.കെ മഹാദേവന്‍ എന്ന നടനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

Content highlight:  Selvamani Selvaraj on the movie Ka

ntha

We use cookies to give you the best possible experience. Learn more