| Wednesday, 11th January 2017, 4:57 pm

ഓംബുഡ്‌സ്മാനുമായി സര്‍ക്കാര്‍: സ്വാശ്രയ കോളേജുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


അനിശ്ചിതകാലത്തേക്ക് കോളേജുകള്‍ അടച്ചിടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.  പാമ്പാടി കോളേജിലുണ്ടായ കാര്യങ്ങള്‍ അന്വേഷിക്കാനും തീരുമാനമുണ്ട്.


തിരുവന്തപുരം: സ്വാശ്രയ കോളേജുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഓംബുഡ്‌സ്മാനെ നിയമിക്കാനാണ് തീരുമാനിച്ചത്. തീരുമാനത്തിന് സാങ്കേതിക സര്‍വ്വകലാശാല അംഗീകാരം നല്‍കി.
പുതിയ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് സമരവുമായ് മുന്നോട്ട് പോകാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും തീരുമാനിച്ചു. സൂചന പണിമുടക്കായി നാളെ കോളേജുകള്‍ അടച്ചിടാനാണ് തീരുമാനം 120 എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് പുറമെ എം.ബി.എ, എം.സി.എ കോളേജുകളും അടച്ചിടും.


Also read കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ധോണിയും യുവരാജും തമ്മിലുള്ള ബന്ധം


അടുത്ത ദിവസം പരീക്ഷ നടക്കുന്നതിനാലാണ് സൂചനാ പണിമുടക്കെന്നും കോളേജുകളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് കോളേജുകള്‍ അടച്ചിടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.  പാമ്പാടി കോളേജിലുണ്ടായ കാര്യങ്ങള്‍ അന്വേഷിക്കാനും തീരുമാനമുണ്ട്.

മാനേജ്‌മെന്റുകള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്വാശ്രയകോളേജുകള്‍ക്ക് സ്വതന്ത്ര്യ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് തീരുമാനത്തിന് അംഗീകാരം നല്‍കിയതായി സാങ്കേതിക സര്‍വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കുവാനായി ജില്ലാ ജഡ്ജികളുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ആയിരിക്കും ഓംബുഡ്‌സ്മാനായി നിയമിക്കുക. കോളേജുകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ സര്‍വ്വകലാശാല പ്രതിനിധികള്‍ കോളേജുകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സ്വാശ്രയ കോളേജുകള്‍ക്കെതിരെ ശക്തമായ വിദ്യാര്‍ത്ഥി സമരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more