| Saturday, 20th October 2018, 10:48 pm

'സെല്‍ഫിഷ് ഡംഗല്‍'; ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിച്ചത് നഷ്ടമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചിയില്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കെ 55ാം മിനുട്ടില്‍ തനിക്ക് കിട്ടിയ പന്ത് സെമിന്‍ലന്‍ ഡംഗല്‍ പാസ് നല്‍കിയിരുന്നെങ്കില്‍ മറ്റൊന്നാകുമായിരുന്നു ഇന്നത്തെ മത്സരഫലം. സ്റ്റൊയാനോവിച്ച് മാര്‍ക്ക് ചെയ്യപ്പെടാതെ സമീപത്ത് നിന്ന് വിളിച്ചെങ്കിലും ഡംഗല്‍ വിളി കേള്‍ക്കാതെ ഷോട്ടുതിര്‍ക്കുകയായിരുന്നു.

മത്സരത്തിലെ ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ ഈ നടപടി സ്വാര്‍ത്ഥതയാണെന്ന് കമന്റേറ്റര്‍മാരടക്കം വിശേഷിപ്പിച്ചിരുന്നു.

മത്സരത്തില്‍ 48ാം മിനുട്ടില്‍ വിനീത് നേടിയ ഗോളിന് 84ാം മിനിറ്റില്‍ ആന്‍ഡ്രിജ കാലുജെറോവികിലൂടെ തിരിച്ചടി നല്‍കിയാണ് ഡെല്‍ഹി തിരിച്ചു വന്നിരുന്നത്. 91ാം മിനുട്ടില്‍ വിനീതിനെ ഫൗള്‍ ചെയ്തതിന് കിട്ടേണ്ട പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സിന് നിഷേധിക്കപ്പെട്ടിരുന്നു.

തുടര്‍ച്ചയായ രണ്ടാം സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more