| Friday, 30th December 2016, 1:53 pm

പ്രിയ ആഭ്യന്തര മന്ത്രീ, പൊലീസുകാരെ ഇന്ത്യയ്ക്ക് പുറത്ത് ന്യൂയര്‍ ആഘോഷത്തിന് പറഞ്ഞയക്കൂ, അല്ലെങ്കില്‍ ഗോവയിലെങ്കിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രിയ അഭ്യന്തര മന്ത്രി, പുതുവത്സരം എന്നത് ആഘോഷമാണ് കൊച്ചിയിലെ പൊലീസ് പറയുന്നു…….
1. പുതുവത്സരദിനം രാത്രി 11 മണിക്ക് ശേഷം ആരെയും റോഡില്‍ കാണാന്‍ പാടില്ല…
2. കള്ളു കുപ്പി കയ്യില്‍ വക്കാന്‍ പാടില്ല..
3. ആണിനെയും പെണ്ണിനെയും ഒരുമിച്ച് കാണാന്‍ പാടില്ല… അഥവാ കണ്ടാല്‍ തെളിവ് (.താലി.. വിവാഹ സര്‍ട്ടിഫിക്കറ്റ്.. കുട്ടികള്‍… കുങ്കുമം.).
4. ആണും പെണ്ണും കെട്ടവരെ ഒട്ടും കാണാനെ……. പാടില്ല… അവര്‍. തെളിവ് പോയിട്ട് ഒരു മണാങ്കട്ടയും ഹാജരാക്കണ്ട…….


Don”t Miss:മോദിയുടെ മണ്ടത്തരത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് : നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍


5. DJ.. പാര്‍ട്ടി പകല്‍ സമയം മതി രാത്രി വേണ്ട…. ഇരുട്ടില്‍….. എന്തൊക്കെയൊ നടക്കും….. ( പിന്നെ എന്തോന്ന്.DJ…)…
6. ഉച്ചത്തില്‍ ചിരിക്കുന്നവരെ വരെ… പൊക്കും..
7. കൂട്ടം കൂടി. നിന്ന് ആഘോഷം പാടില്ല… ഒറ്റക്ക് ഹാപ്പി ന്യൂയര്‍ പറഞ്ഞാല്‍ മതി”.
നല്ല.. നല്ല പുതിയ ആചാരങ്ങള്‍. പ്രിയ മന്ത്രി, കൊച്ചിയിലെ പൊലീസുകാരെ ഇന്ത്യക്ക് പുറത്ത് ഒന്ന് ന്യൂയര്‍ ആഘോഷത്തിന് പറഞ്ഞയക്കു.. അല്ലെങ്കില്‍ മ്മടെ ഗോവയിലെങ്കിലും…. കാണട്ടെ അവര് പുതുവത്സരം എന്ന് പറയുന്നത്. മരിച്ചയാളുടെ അടിയിന്തിര ചടങ്ങല്ല.. ആഘോഷമാണെന്ന്……

We use cookies to give you the best possible experience. Learn more