| Friday, 26th February 2016, 9:31 am

കനയ്യകുമാറിനെതിരായ രാജ്യദ്രോഹക്കുറ്റം അന്യായം ; ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യദ്രോഹ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം. സംസാര സ്വാതന്ത്ര്യം എന്ന് പറയുന്നതിന് പ്രത്യേക അതിര്‍വരമ്പ് നിശ്ചയിക്കാന്‍ സാധിക്കില്ലെന്നും അത് പൂര്‍ണമായും സ്വതന്ത്രമായ കാര്യമാണെന്നും ചിദംബരം പറയുന്നു.

ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ കനയ്യകുമാറിനെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയത് അന്യായമാണെന്നും ചിദംബരം വ്യക്തമാക്കുന്നു. നമുക്ക് ഒരു ആഭ്യന്തരമന്ത്രിയുണ്ട്. അദ്ദേഹത്തിന് വേണമെങ്കില്‍ കനയ്യകുമാറിനെ വിട്ടയക്കണമെന്ന് ദല്‍ഹി പോലീസ് കമ്മീഷണറോട് ഉത്തരവിടാം.

കനയ്യക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാനും പറയാം. എന്നാല്‍ ഇതൊന്നും ഇവിടെ നടപ്പിലാവുന്നില്ല. ഇസ്രത്ത് ജഹാന്‍ ലഷ്‌കറെ ത്വയിബ തീവ്രവാദിയാണെന്ന മുന്‍ ആഭ്യന്തര സെക്രട്ടറിയായ ജി.കെ പിള്ളയുടെ ആരോപണം രാഷ്ട്രീയ തലത്തില്‍ മാറ്റം വരുത്തുന്നതായിരുന്നെന്നും ചിദംബരം പറഞ്ഞു.

യഥാര്‍ത്ഥ സത്യവാങ്മൂലം പറയുന്നത് എ.ബി.സി.ഡി എന്നിവര്‍ തീവ്രവാദികള്‍ ആയിരുന്നു എന്നാണ്. എന്നാല്‍ ഐ.ബിയുടെ നിലപാട് തങ്ങള്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും തീവ്രവാദിയാക്കി മുദ്രകുത്തിയിട്ടില്ലെന്നുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ സത്യാവാങ്മൂലം സ്വന്തം താത്പര്യത്തില്‍ എഴുതിയതാണെന്നും അദ്ദേഹം പറയുകയുണ്ടായെന്നും ചിദംബരം വ്യക്തമാക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more