| Friday, 5th June 2020, 7:30 pm

രണ്ടാം ടെസ്റ്റും നെഗറ്റീവ്; പൃഥിരാജ് വീട്ടില്‍ തിരിച്ചെത്തി; പുതിയ ചിത്രത്തിലും മുഖം കാണിക്കാതെ അല്ലി മോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊവിഡ് ക്വാറന്റീന്‍ പൂര്‍ത്തിയായതോടെ നടന്‍ പൃഥ്വിരാജ് വീട്ടില്‍ തിരിച്ചെത്തി. പൃഥ്വി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈക്കാര്യം അറിയിച്ചത്. ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലിക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം പുതിയ ചിത്രത്തിലും അല്ലിയുടെ മുഖം കാണിച്ചിട്ടില്ല. രണ്ടാമത് നടത്തിയ കൊവിഡ് ടെസ്റ്റും നെഗറ്റീവ് ആയതോടെയാണ് പൃഥ്വി വീട്ടില്‍ തിരികെയെത്തിയത്. നേരത്തെ കൊവിഡ് ടെസ്റ്റ് നടത്തി ഫലം ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു.

സ്വന്തം വീട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് ക്വാറന്റീന്‍ പിരീഡ് പൂര്‍ത്തിയാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും സുരക്ഷിതത്വത്തോടെ ഇരിക്കണമെന്നും ശ്രദ്ധിക്കണമെന്നും താരം കുറിച്ചു.

ഏഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മെയ് 29 നായിരുന്നു പൃഥ്വിരാജ് വീട്ടിലേക്കു മടങ്ങിയത്. തുടര്‍ന്ന് ഏഴു ദിവസം ഹോം ക്വറന്റീനില്‍ ആയിരുന്നു. ഇതിനുശേഷമാണ് പൃഥ്വി കുടുംബ വീട്ടിലേക്ക് മടങ്ങിയത്.

ജോര്‍ദ്ദാനിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ പൃഥ്വിരാജ് തന്റെ ക്വാറന്റൈന്‍ കാലത്തെ കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

വിദേശത്ത് ചിത്രീകരണത്തിന് പോയി അവിടെ തങ്ങേണ്ടി വന്നതിലാണ് പൃഥ്വിരാജിന് ക്വാറന്റീനില്‍ കഴിയേണ്ടി വന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് പൃഥ്വിരാജ് ജോര്‍ദാനിലേക്ക് പോയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more