| Friday, 16th May 2025, 6:40 am

സംസ്ഥാനത്ത് രണ്ടാമത്; കോളറ ബാധിച്ച ആലപ്പുഴ സ്വദേശി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴ ജില്ലയിലെ തലവടി സ്വദേശി ടി.ജി. രഘുവാണ് മരിച്ചത്. കോളറ ബാധിച്ച് ചികിത്സയിലിരിക്കെയാണ് രഘു മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം കോളറ ബാധിച്ച് മരിച്ച രണ്ടാമത്തെയാളാണ് രഘു.

രണ്ട് ദിവസം മുമ്പാണ് രഘുവിന് കോളറ സ്ഥിരീകരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമായിരിക്കും സംസ്‌ക്കാര ചടങ്ങുകളും മറ്റുമുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. രണ്ടാഴ്ചയിലധികം ദിവസങ്ങളിലെ രഘുവിന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. നിരവധി സ്ഥലങ്ങളില്‍ യാത്ര നടത്തിയിരുന്നതിനാല്‍ തന്നെ രോഗത്തിന്റെ ഉറവിടം വ്യക്തമായിരുന്നില്ല. നിലവില്‍ രഘുവുമായി ബന്ധപ്പെട്ടവര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നും തന്നെയില്ല.

Content Highlight: Second death in the state; Alappuzha native infected with cholera dies

We use cookies to give you the best possible experience. Learn more