| Sunday, 27th October 2013, 5:10 pm

ഫോര്‍മുല വണ്‍ ഗ്രാന്റ്പ്രീ: വെറ്റലിന് നാലാം ലോക കിരീടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗ്രേറ്റര്‍ നോയിഡ: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയില്‍ റെഡ് ബുള്‍ താരം സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് വെറ്റല്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്.

ഇതോടെ, ജുവാന്‍ മിഗ്വല്‍ ഫാങ്കിയോ, മൈക്കല്‍ ഷുമാക്കര്‍ എന്നിവരുടെ റെക്കോര്‍ഡുകള്‍ക്കൊപ്പം വെറ്റലുമെത്തി. നാല് തവണ തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് നേടുന്ന മൂന്നാമത്തെ താരമാണ് വെറ്റല്‍.

രണ്ടാം സ്ഥാനത്തെത്തിയ നിക്കോ റോബ്‌സെര്‍ഗിനേക്കാള്‍ മുപ്പ്ത് സെക്കന്റ് മുമ്പേ ഫിനിഷ് ചെയ്താണ് വെറ്റല്‍ കിരീടം സ്വന്തമാക്കിയത്.

മൂന്ന് റേസുകള്‍ കൂടി അവശേഷിക്കെയാണ് 115 പോയിന്റിന്റെ ലീഡോടെ വെറ്റല്‍ കിരീടം സ്വന്തമാക്കിയത്. മൂന്ന് വര്‍ഷം മുന്‍പ് തുടങ്ങിയ ഇന്ത്യാ ഗ്രാന്‍പ്രീയില്‍ മൂന്ന് തവണയും വെറ്റലിനായിരുന്നു കിരീടം.

തുടര്‍ച്ചയായി നാലാംതവണ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വെറ്റല്‍.

Latest Stories

We use cookies to give you the best possible experience. Learn more