| Wednesday, 11th July 2012, 11:49 am

ആട് ആന്റണിക്കായി തമിഴ്‌നാട്ടില്‍ തിരച്ചില്‍ ഊര്‍ജ്ജിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: രാത്രികാല പട്രോളിങിനിടെ പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ ഉള്‍ഗ്രാമങ്ങളിലാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്.

രണ്ടുസംഘങ്ങളായി കൊല്ലത്തുനിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് തിരച്ചില്‍ നടത്തുന്നത്.

ആന്റണി ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയായിട്ടുണ്ട്. ആന്റണി ഒറ്റയ്ക്കാണ് ചെന്നൈയില്‍ താമസിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ചെന്നൈ പോലുള്ള തിരക്കേറിയ നഗരത്തില്‍ ഇയാളെ
കണ്ടെത്തുകയെന്നത് ദുഷ്‌ക്കരമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ ഇയാളെ എത്രയും വേഗം പിടികൂടുന്നതിന് ചില പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലത്ത് യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി വീണ്ടും വിലയിരുത്തി.

Latest Stories

We use cookies to give you the best possible experience. Learn more