| Wednesday, 18th July 2018, 9:07 pm

ഞങ്ങളെ കൊല്ലാന്‍ എസ്.ഡി.പി.ഐ ക്വൊട്ടേഷന്‍ കൊടുത്തിട്ടുണ്ട് ; മിശ്രവിവാഹം കഴിച്ചതിന് വധഭീഷണിയെന്ന് നവദമ്പതികള്‍ ഫേസ്ബുക്ക് ലൈവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രണയിച്ച് മിശ്രവിവാഹം കഴിച്ചതിന് എസ്.ഡി.പി.ഐയില്‍ നിന്ന് വധഭീഷണി നേരിടുന്നതായി നവദമ്പതികള്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെയാണ് തങ്ങളുടെ നിസ്സാഹായാവസ്ഥ വ്യക്തമാക്കി ദമ്പതികള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഹാരിസണ്‍, ശഹാന എന്നിവരാണ് എസ്.ഡി.പി.ഐക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശിയാണ് ഹാരിസണ്‍. ഹാരിസണിനേയും ശഹാനയേയും, വീട്ടുകാരേയും കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തുന്നതെന്ന് വീഡിയോയില്‍ ഇവര്‍ പറയുന്നു.

പൊലീസ് സ്റ്റേഷനില്‍ നിന്നും വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്നും ഹാരിസണ്‍ പരാതിപ്പെടുന്നുണ്ട്.

തങ്ങള്‍ വിവാഹം കഴിച്ചത് ജാതിയും മതവും നോക്കി അല്ലെന്നും, പരസ്പരം മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും പറയുന്നുണ്ട്. ഞങ്ങള്‍ക്ക് മരിക്കണ്ട ജീവിക്കണം എന്നും ശഹാന പറയുന്നു. തനിക്ക് മറ്റൊരു കെവിനാവേണ്ട ഹാരിസണ്‍ പറയുന്നു.

ആറ്റിങ്ങലില്‍ എസ്.ഡി.പി.ഐക്കാര്‍ തങ്ങളെ കൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കി എന്ന ഗുരുതര ആരോപണവും വീഡിയോയില്‍ ശഹാന ഉന്നയിക്കുന്നുണ്ട്.

വീഡിയോ

Latest Stories

We use cookies to give you the best possible experience. Learn more