| Sunday, 29th March 2026, 2:16 pm

എസ്.ഡി.പി.ഐ ആര്‍.എസ്.എസിന്റെ ഉത്പന്നം; സി.പി.ഐ.എമ്മിന് എസ്.ഡി.പി.ഐയുമായി യാതൊരു നീക്കുപോക്കുമില്ല: എം.എ ബേബി

നിഷാന. വി.വി

തിരുവനന്തപുരം: എസ്.ഡി.പി.ഐ ആര്‍.എസ്.എസിന്റെ ഉത്പന്നമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി. എസ്.ഡി.പി.ഐ- സി.പി.ഐ.എം ബന്ധം കനഗോലു ക്യാപ്‌സൂള്‍ ആണെന്നും എം.എ ബേബി പറഞ്ഞു.

സി.പി.ഐ.എമ്മിന് എസ്.ഡി.പി.ഐയുമായി യാതൊരു നീക്കുപോക്കുമുണ്ടായിട്ടില്ലെന്നും പിന്തുണ പ്രഖ്യാപിച്ചാല്‍ ബൂത്തില്‍ പോയി തടയാന്‍ കഴിയില്ലല്ലോ എന്നും എം.എ ബേബി പറഞ്ഞു.

‘ഇപ്പോള്‍ കെ.പി.സി.സിയും യു.ഡി.എഫും തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണത്തില്‍ പറയുന്നത് കനഗോലു എന്നയാള്‍ കൊടുക്കുന്ന ക്യാപ്സൂളുകളാണ്. നേരത്തെ ബി.ജെ.പിയുമായി സി.പി.ഐ.എമ്മിന് ഡീല്‍ ഉണ്ടെന്നാണ് ഇവര്‍ പറഞ്ഞത്.

ഇക്കാര്യം രാഹുല്‍ഗാന്ധിയെക്കൊണ്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെക്കൊണ്ടും ഇവര്‍ പറയിപ്പിച്ചു. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയുടെ ഫാസിസത്തെയും വര്‍ഗീയതയെയും അതോടൊപ്പം എ.സ്.ഡി.പി.ഐയും ജമാത്തെ ഇസ്‌ലാമിയുടെ വര്‍ഗീയനിലപാടുകളെയും സി.പി.ഐ.എം എതിര്‍ക്കുമെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കരുതെന്ന ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന എം.എ ബേബി തള്ളി. അത്തരം നിലപാടുകളോട് സി.പി.ഐ.എമ്മിന് യോജിപ്പില്ല. കേരള സമൂഹത്തില്‍ സ്ത്രീ തുല്യതാ ബോധം ഇല്ല. സി.പി.ഐ.എമ്മില്‍ നിന്ന് കൂടുതല്‍ സ്ത്രീകള്‍ സ്ഥാനാര്‍ത്ഥികള്‍ ആക്കണമായിരുന്നു. പി. കെ ശ്യാമള സ്ഥാനാര്‍ത്ഥിയായപ്പോള്‍ നേതാവിന്റെ ഭാര്യയായി വെട്ടിച്ചുരുക്കി ആക്ഷേപിച്ചെന്നും എം. എ ബേബി വിമര്‍ശിച്ചു.

കേരളത്തില്‍ എസ്.ഡി.പി.ഐ- സി.പി.ഐ.എം ഡീല്‍ ഉണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പിന്നാലെയാണ് എം.എ ബേബിയുടെ പ്രതികരണം.

കേരളത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെന്നും എസ്.ഡി.പി.ഐ.യുമായി കൂട്ടുകെട്ടുണ്ടാക്കിയകത് മുഖ്യമന്ത്രി നേരിട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Content Highlight: SDPI is a product of RSS; CPI(M) has no dealings with SDPI: M.A. Baby

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more