| Thursday, 26th June 2025, 1:48 pm

സ്ഥാപക ദിനത്തില്‍ ആന്റോ ആന്റണിക്ക് മധുരം നല്‍കി എസ്.ഡി.പി.ഐ; വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: എം.പി ഓഫീസിലെത്തി ആന്റോ ആന്റണി എം.പിക്ക് മധുരം നല്‍കി എസ്.ഡി.പി.ഐ നേതാക്കള്‍. എസ്.ഡി.പി.ഐ സ്ഥാപനകദിനമായിരുന്ന ജൂണ്‍ 21നാണ് നേതാക്കള്‍ കോണ്‍ഗ്രസ് എം.പിക്ക് മധുരം നല്‍കിയത്.

എസ്.ഡി.പി.ഐ ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരും എം.പിയുടെ പത്തനംതിട്ട ഓഫീസിലെത്തിയാണ് എം.പിക്ക് ലഡു നല്‍കിയത്.

നേതാക്കള്‍ പത്തനംതിട്ട എം.പി ഓഫീസിലെത്തി മധുരം പങ്കിട്ടതിന്റെ ചിത്രങ്ങളും വീഡിയോയും റീലായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആന്റോ ആന്റണി എം.പി വിശദീകരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ മണ്ഡലത്തിലെ ആളുകളാണ് മധുരവുമായി വന്നതെന്നും ഓഫീസിലേക്ക് ആര്‍ക്കും വരാമല്ലോയെന്നായിരുന്നു പ്രതികരണം.

അവര്‍ ഓഫീസിലെത്തി മധുരം നല്‍കിയത് സ്വീകരിച്ചതിലെന്താണ് കുഴപ്പമെന്നും അതിനെ രാഷ്ട്രീയ സഹകരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് സംഘടനകളിലെയും വ്യക്തികള്‍ ഓഫീസിലേക്ക് വരാറുണ്ടെന്നും എല്ലാവരുമായും നല്ല ബന്ധമാണെന്നും ആന്റോ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ എല്ലാവരുടെയും എം.പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: SDPI gives sweets to Anto Antony on Founder’s Day; Controversy

We use cookies to give you the best possible experience. Learn more