മോളിവുഡിന്റെ സിനിമാ ചരിത്രത്തില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച രണ്ട് ചിത്രങ്ങളാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറും എമ്പുരാനും. മോഹന്‍ലാല്‍ എന്ന താരത്തിന്റെ മൂല്യം പൂര്‍ണമായി ഉപയോഗിച്ച ചിത്രം വമ്പന്‍ ബിസിനസാണ് ആഗോളതലത്തില്‍ നടത്തിയത്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ പുലിമുരുകന് ശേഷം നൂറ് കോടി ക്ലബില്‍ കയറുന്ന ആദ്യ മലയാള ചിത്രമായി മാറിയിരുന്നു. ലൂസിഫര്‍ സൃഷ്ടിച്ച ഹൈപ്പില്‍ 2025ല്‍ പുറത്തിറങ്ങിയ എമ്പുരാന്‍ 263 കോടി സ്വന്തമാക്കിയിട്ടായിരുന്നു തിയേറ്റര്‍ വിട്ടത്.
ഇരു ചിത്രങ്ങളിലും മോഹന്‍ലാല്‍ ഒരേ വ്യക്തിയുടെ രണ്ട് വശങ്ങളായിരുന്നു അവതരിപ്പിച്ചത്. ആദ്യ ഭാഗത്തില്‍ ഒരു രാഷ്ട്രീയക്കാരനായ സ്റ്റീഫന്‍ നെടുമ്പള്ളിയ്യെയായിരുന്നു കണ്ടതെങ്കില്‍ രണ്ടാം ഭാഗത്തില്‍ അധോലോക നായകനായ എബ്രഹാം ഖുറേഷിയായിട്ടായിരുന്നു താരം സ്‌ക്രീനില്‍ എത്തിയത്. ഇതില്‍ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നത് ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിക്കായിരുന്നു.
മുരളി ഗോപി. Photo: X.com
ഇത്തരത്തില്‍ പ്രേക്ഷകര്‍ക്ക് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തോട് പ്രത്യേക ഇഷ്ടം തോന്നാനുള്ള കാരണത്തെ കുറിച്ച് ഇരു ചിത്രങ്ങളുടെയും തിരക്ക ഥാകൃത്തായ മുരളി ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മുരളി ഗോപി തിരക്കഥയെഴുതി അഭിനയിക്കുന്ന പുതിയ ചിത്രം അനന്തന്‍ കാടുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫര്‍. Photo: IMDB
എമ്പുരാനിലേതില്‍ നിന്നും വ്യത്യസ്തമായി ഒരു നേറ്റിവിറ്റി ഉള്ള കഥാപാത്രമാണ് ലൂസിഫറിലേതെന്നും ലാലേട്ടന്‍ അങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ തീര്‍ച്ചയായും അതിന് വലിയ സ്വീകാര്യത ലഭിക്കുമെന്നും മുരളി പറയുന്നു. എന്നാല്‍ ട്രിലോജിയില്‍ നമ്മള്‍ ആ കഥാപാത്രത്തെ ട്രീറ്റ് ചെയ്യുമ്പോള്‍ ആ സ്‌പേസ് വേറെ പല ആസ്‌പെക്ട്‌സിനും നഷ്ടമാകുമെന്നും ട്രിലോജിയുടെ മിഡ് പീസാണ് എമ്പുരാനെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ ഇതെല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യുന്ന കഥാപാത്രമായിരിക്കും ഉണ്ടാകുകയെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
തമിഴ് നടന്‍ ആര്യയെ നായകനാക്കി ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് അനന്തന്‍ കാട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Script Writer Murali Gopy talks about Mohanlal’s character in Empuraan and Lucifer Films