| Friday, 17th May 2019, 6:24 pm

തൊട്ടപ്പനിലെ അദ്രുമാനായി രഘുനാഥ് പലേരി അഭിനയ രംഗത്തേയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊട്ടപ്പനിലൂടെ തിരക്കഥകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അഭിനയ രംഗത്തേയ്ക്ക്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനില്‍ അദ്രുമാന്‍ എന്ന കഥാപാത്രത്തേയാണ് രഘുനാഥ് പാലേരി അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1983ല്‍ ‘നസീമ’ സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് രഘുനാഥ് പലേരി സിനിമാ മേഖലയിലേയ്ക്ക് എത്തുന്നത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്ന് മുതല്‍ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, പിറവി, മഴവില്‍ കാവടി, മേലെ പറമ്പില്‍ ആണ്‍വീട്, വാനപ്രസ്ഥം, ദേവദൂതന്‍ തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതി. മൂന്നു സിനിമകള്‍ സംവിധാനം ചെയ്തു.

ചിത്രത്തിന് തിരക്കഥ രചിച്ച പി.എസ് റഫീക്കും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. നാടക നടനെന്ന നിലയില്‍ ഖ്യാതി നേടിയിട്ടുള്ള റഫീക്കിന്റെ ആദ്യചിത്രമാണ് തൊട്ടപ്പന്‍. സേവിയര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

വിനായകന്‍ നായകനാകുന്ന തൊട്ടപ്പനില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്.

ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് പി.എസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഈദ് റിലീസാണ്.

Latest Stories

We use cookies to give you the best possible experience. Learn more