| Wednesday, 10th September 2025, 1:14 pm

ഉറുമി കഴിഞ്ഞ് നൂറ് വര്‍ഷത്തിന് ശേഷമുള്ള കേരളം; രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് ശങ്കര്‍ രാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. പൃഥ്വിരാജ്, ജെനീലിയ, പ്രഭുദേവ, നിത്യ മേനോന്‍, വിദ്യാബാലന്‍ തുടങ്ങി വന്‍താര നിര അിണിനിരന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍. സഭ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തന്നെ സംബന്ധിച്ച് ഉറുമി മലയാളികള്‍ മറന്നുപോയ ഒരു സംസ്‌കൃതിയിലേക്ക് അവരെ തിരിച്ചുകൊണ്ടുപോകലാണെന്ന് ശങ്കര്‍ പറയുന്നു. ഉറുമിയുടെ പിന്തുടര്‍ച്ചയായിട്ട് രണ്ട് സിനിമകള്‍ മനസിലുണ്ടെന്നും അതില്‍ ഒരു രചന താന്‍ പൂര്‍ത്തികരിച്ചുവെന്നും ശങ്കര്‍ വ്യക്തമാക്കി.

‘പന്ത്രണ്ട് വര്‍ഷത്തോളം എടുത്തു ഞാന്‍ അത് എഴുതി കഴിയാന്‍. നിലവില്‍ എഴുതി പൂര്‍ത്തീകരിച്ചു. ഇനി അത് എല്ലാവരിലേക്കും എത്തിക്കുക എന്ന വലിയ ശ്രമത്തിലാണ് ഞാന്‍. ഉറുമി കഴിഞ്ഞ് ഒരു നൂറ് വര്‍ഷത്തിന് ശേഷമുള്ള കേരളമാണ് കഥയുടെ പശ്ചാത്തലം,’ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.

16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം പുലര്‍ത്തിയ കാലഘട്ടമാണ് ഉറുമിയുടെ പശ്ചാത്തലം. ചിറക്കല്‍ കേളു നായനാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തിയത്. സിനിമയില്‍ അറയ്ക്കല്‍ ആയിഷ എന്ന ശക്തയായ വേഷമാണ് ജെനീലിയ കൈകാര്യം ചെയ്തിരുന്നത്. സന്തോഷ് ശിവന്‍ തന്നെ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് ദീപക് ദേവാണ്.

Content highlight: Screenwriter Shankar Ramakrishnan about the second part of Urumi

We use cookies to give you the best possible experience. Learn more