| Wednesday, 11th March 2020, 8:15 pm

അവന്‍ എന്റെ മകനെ പോലെയായിരുന്നു, പക്ഷെ എന്നെ വഞ്ചിച്ചു; സിന്ധ്യയുടെ രാജിയില്‍ ദിഗ് വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ തന്റെ മകനെപ്പോലെയായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പക്ഷെ തന്റെ മകന്‍ തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാജ്യസഭാ സീറ്റും അതിലേറെയും ഞങ്ങള്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. ഇല്ലെങ്കില്‍ അദ്ദേഹം അത് പരസ്യമായി നിഷേധിക്കട്ടെ. കുറച്ചുമാസങ്ങളായി അദ്ദേഹം പാര്‍ട്ടി വിടാനുള്ള ആലോചനയിലായിരുന്നു.’

അതേസമയം മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘വിശ്വാസവോട്ടെടുപ്പ് നടക്കുന്ന മാര്‍ച്ച് 18 ന് അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചോളൂ. ഞങ്ങള്‍ നിശബ്ദരല്ല, ഉറങ്ങുകയുമല്ല’, ദിഗ് വിജയ് സിംഗ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ബുധനാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്ന് പ്രാഥമികാംഗത്വം വാങ്ങിക്കുകയും ചെയ്തു.

സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more