| Monday, 30th December 2013, 7:39 am

ഷൂമാക്കറുടെ പരിക്ക് ഗുരുതരം, അടിയന്തര ശസ്ത്രക്രിയകള്‍ വേണ്ടി വരും: ഡോക്ടര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഫ്രാന്‍സ്: സ്‌കീയിങിനിടെ പരിക്കേറ്റ ഫോര്‍മുല വണ്‍ മുന്‍ ലോക ചാമ്പ്യന്‍ മൈക്കല്‍ ഷുമാക്കര്‍ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഷുമാക്കര്‍ ഇപ്പോള്‍ കോമ സ്‌റ്റേജിലാണെന്നും അടിയന്തരമായി ശസ്ത്രക്രിയകള്‍ക്കൊരുങ്ങുകയാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

ഇന്നലെയാണ് കാറോട്ട വേദിയിലെ കൊടുങ്കാറ്റായ മൈക്കല്‍ ഷുമാക്കര്‍ക്ക് സ്‌കീയീങിനിടെ പരിക്ക് പറ്റിയത്. എന്നാല്‍ ആദ്യം പുറത്ത് വന്ന വാര്‍ത്തകളില്‍ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നതിനെ കുറിച്ച് സൂചനകളൊന്നുമുണ്ടായിരുന്നില്ല.

അപകടമുണ്ടാവാനിയായ സാഹചര്യത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി സ്‌കീയിംങ് സ്‌റ്റേഷന്റെ ഡയറക്ടര്‍ ഫ്രഞ്ച് റേഡിയോ സ്‌റ്റേഷനോട് പറഞ്ഞു.

ഏഴ് തവണ ലോക ചാമ്പ്യനായ ഷുമാക്കര്‍ ഫോര്‍മുല വണ്‍ കാറോട്ട വേദിയിലെ മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്.

നാല്‍പ്പത്തിനാലുകാരനായ ഷുമാക്കര്‍ 2012 സീസണിന്റെ അവസാനത്തോടെയാണ് ട്രാക്കില്‍ നിന്ന് വിരമിച്ചത്. നേരത്തെ വിരമിച്ച ഷുമാക്കര്‍ വീണ്ടും തിരിച്ചു വന്നതിന് ശേഷമാണ് കഴിഞ്ഞ സീസണില്‍ രണ്ടാം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more