| Sunday, 5th August 2018, 10:26 am

പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനം; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ലൈംഗിക  പീഡനത്തെത്തുടര്‍ന്ന് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തന്നെ പ്രധാനാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ നോട്ട് ബുക്കില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തത്. ഇതേത്തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബില്‍ നിന്നും കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ആത്മഹത്യകുറിപ്പ് കണ്ടെത്തിയത്.


ALSO READ: കുറ്റം ചെയ്തില്ലെങ്കില്‍ ദിലീപ് പേടിക്കേണ്ടതില്ല;എ.എം.എം.എ യില്‍ ആഭ്യന്തര കലഹം രൂക്ഷം: രാജിഭീഷണിയുമായി മോഹന്‍ലാല്‍


തന്നെ പീഡിപ്പിച്ചതുപോലെ തന്നെ മറ്റ് പല കുട്ടിക്‌ളെയും പ്രിന്‍സിപ്പല്‍ സമാനമായ രീതിയില്‍ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ടെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

കംപ്യൂട്ടര്‍ ലാബില്‍ ഞരമ്പ് മുറിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടി കൂടി ഈ അധ്യാപകനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പ്രിന്‍സിപ്പലിനെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more